
തെന്നിന്ത്യയില്‍ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ താര റാണി സാവിത്രിയുടെ ജീവിതം ആവിഷ്കരിച്ച മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് താരത്തിനു ലഭിക്കുന്നത്. എന്നാല്‍ സാവിത്രി ജീവിതത്തിലും സിനിമയിലും ആവര്‍ത്തിച്ച തെറ്റുകള്‍ താന്‍ ആവര്‍ത്തിക്കില്ലെന്ന് തുറന്നു പറയുകയാണ് കീര്‍ത്തി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് കീര്‍ത്തി ഇത് പറയുന്നത്.
”സിനിമ എന്ന വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും. കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്ത തെറ്റുകള്‍ ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല. അവരുടെ ജീവിതത്തിലെ ആ കറുത്ത കാലം, പ്രത്യേകിച്ച് മദ്യപിച്ചിരുന്ന കാലം പുനരവതരിപ്പിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ല.” പക്ഷേ, ധനുഷിനൊപ്പമുള്ള തൊടരി കണ്ടതിനാല്‍ സംവിധായകന് ആ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നുവെന്നും താരം പറയുന്നു.
Post Your Comments