നടന്‍ ജയറാമിനെ അതുല്യ സംവിധായകനായ പത്മരാജനാണ് മലയാള സിനിമാ രംഗത്തേയ്ക്ക് കൊണ്ട് വരുന്നത്. മിമിക്രിയിലൂടെ ജനശ്രദ്ധ നേടിയ കലാകാരന്‍ കൂടിയാണ് ജയറാം. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ അരങ്ങു വാഴുന്ന കാലത്തും ജയറാം പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയ നായകനെന്ന പേര് നേടിയെടുത്തിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലുമായി തന്നെ താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് ഇല്ലാത്ത ഒന്ന് രണ്ടു കഴിവുകള്‍ തനിക്ക് കൂടുതലായി ഉണ്ടെന്ന് ജയറാം പറയുന്നു.
“എനിക്ക് മണിക്കൂറുകളോളം മിമിക്രി സ്റ്റേജില്‍ നിന്ന് പറയാന്‍ സാധിക്കും. പക്ഷെ മമ്മുക്കയ്ക്കും ലാലിനും അത് സാധിക്കില്ല , രണ്ടു മണിക്കൂര്‍ പഞ്ചാരി മേളം ഞാന്‍ സ്റ്റേജില്‍ നിന്ന് കൊട്ടാം. രണ്ടുപേര്‍ക്കും ഇത് ചിന്തിക്കുകയേ വേണ്ട, പിന്നെ അവര്‍ക്ക് എന്നെക്കാള്‍ കൂടുതലായുള്ള മികവു എന്തെന്ന് വെച്ചാല്‍ രണ്ടുപേര്‍ക്കും എന്നേക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാം എന്നത് മാത്രമാണ്- ജയറാം ചിരിയോടെ പങ്കുവെയ്ക്കുന്നു.
ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിക്കിടെയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ പിന്നെ എന്തിനാണ് ജയറാം? എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മലയാളത്തിന്റെ കുടുംബ നായകന്‍.
Post Your Comments