മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത പ്രകാശ്. എന്നാല്‍ 2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം ഈ നടിയെ മലയാളികള്‍ പിന്നീട് കണ്ടിട്ടില്ല. എവിടെയാണ് അമൃത?
അമൃത രാജസ്ഥാന്‍കാരിയാണ്. മോഡലിംഗിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. നാല് വയസ് പ്രായമുള്ളപ്പോള്‍ തന്നെ അമൃത മോഡലിംഗ് രംഗത്തേക്ക് വന്നു. പരസ്യങ്ങളിലായിരുന്നു ആദ്യം താരം കാലെടുത്ത് വച്ചത്. തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അമൃതയുടെ രംഗപ്രവേശം. കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്.
2004 പുറത്തിറങ്ങിയ കമല്‍ ചിത്രത്തിലൂടെയായിരുന്നു അമൃത മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ടീനേജുകാരിയായ നിധി എന്ന പെണ്കുട്ടിയായിട്ടാണ് അമൃത ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ പിന്നീട് അമൃതയെ സിനിമാ മേഖലയില്‍ അധികം കാണാനില്ലായിരുന്നു.
ഈ പെണ്‍കുട്ടി ഇപ്പോള്‍ മുപ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. സൂരജിന്റെ വിവാഹ് എന്ന പരിപാടിയില്‍ പ്രവര്‍ത്തിച്ച അമൃത ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് ഇപ്പോള്‍. മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ വീണ്ടും സിനിമയില്‍ സജീവമാകുമെന്നും താരത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Post Your Comments