മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്കാരം കിട്ടരുതെന്നു താന്‍ പ്രാര്ത്ഥിച്ചിട്ടുണ്ടെന്നു നടന് ഇന്നസെന്റ്. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന കൃതിയിലാണ് താരം ഇത് വ്യക്തമാക്കുന്നത്.
പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന്റെ അഭിനയത്തിന് ദേശീയ അവാര്‍ഡ് സാധ്യത പട്ടികയില്‍ ഇന്നസെന്റിന്റെ പേരും ഉയര്‍ന്നിരുന്നു. അമിതാഭ് ബച്ചന്, മമ്മൂട്ടി, ഇന്നസെന്റ് എന്നിവരായിരുന്നു സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അമിതാഭ് ബച്ചനും, മമ്മൂട്ടിയും മാത്രമായി മത്സരം മാറിയപ്പോള്‍ താന്‍ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടരുതെന്നു പ്രാര്‍ത്ഥിച്ചുവെന്നും ആ വര്‍ഷത്തെ അവാര്‍ഡ് അമിതാഭിനാണെന്നു അറിഞ്ഞപ്പോള്‍ താന്‍ തുള്ളി ചാടിയെന്നും ഇന്നസെന്റ് പറയുന്നു.
എന്തുകൊണ്ടാണ് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടരുതെന്ന് ഞാന്‍ ആഗ്രഹിച്ചത്? ഒരുപാട് അടുപ്പമുള്ള മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടരുതെന്നും ഒരു പരിചയവുമില്ലാത്ത ബച്ചന് അവാര്‍ഡ് കിട്ടിക്കോട്ടെ എന്ന് ചിന്തിക്കാനും കാരണം തന്റെ ഉള്ളിലെ ഈഗോയും ദുഷ്ചിന്തകളും കുശുമ്പുമൊക്കെയാണെന്നും താരം കുറിയ്ക്കുന്നു.
Post Your Comments