GeneralNEWSTollywood

അവന്‍റെ അവസാനത്തെ ആഗ്രഹം എന്നെ കാണണമെന്നായിരുന്നു; വേദനയോടെ അല്ലു അര്‍ജുന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. ക്യാന്‍സര്‍ ബാധിതനായ തന്റെ ആരാധകന്‍ മരിച്ച വാര്‍ത്ത അല്ലു അര്‍ജുനെ ശരിക്കും തളര്‍ത്തി കളഞ്ഞിരിക്കുകയാണ്, വികാരനിര്‍ഭരമായി അദ്ദേഹം ഇങ്ങനെ കുറിച്ചു.

“ദേവ്‌സായിക്ക് ആദരാഞ്ജലികള്‍. ആവന്റെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു. ദോവ്‌സായിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു. ‘എന്നെ കാണണം എന്നത് മാത്രമായിരുന്നു മരിച്ചു കൊണ്ടിരിക്കുന്ന എന്റെ ആരാധകന്റെ അവസാനത്തെ ആഗ്രഹം. ഒരാളുടെ അവസാന ആഗ്രഹമായി മാറുന്നത് എത്ര ശ്രേഷ്ഠമായ കാര്യമാണ്.അദ്ദേഹത്തെ കാണാനായി വിശാഖപട്ടണത്തേക്ക് പോയി. ഒരു ചെറുപ്പക്കാരന്‍ മാഞ്ഞു പോകുന്നത് കാണുമ്ബോള്‍ ഹൃദയം തകരുന്നു”- അല്ലു അര്‍ജുന്‍ വേദനയോടെ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button