രാഷ്ട്രീയക്കാരുടെ ഇരട്ട നീതിയെ ചോദ്യം ചെയ്ത് നടന് അല്ലു അപ്പു. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലെ ബംഗാളിയെ അവതരിപ്പിച്ച് കൊണ്ട് ശ്രദ്ധേയനായ നടനാണ് അല്ലു അപ്പു. എടപ്പാളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൊയ്തീന്റെ കട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിപ്പൊളിക്കാത്തത് എന്താണെന്നു ചോദിക്കുകയാണ് അല്ലു.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ”ദേ പുട്ട്” ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിപൊളിച്ചിരുന്നു. ആ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എന്തുകൊണ്ട് എടപ്പാളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൊയ്തീന്റെ കട തല്ലിപ്പൊളിക്കാത്തതെന്നു അല്ലു അപ്പു ഫേസ് ബുക്കിലൂടെ ചോദിക്കുന്നു.
അല്ലുവിന്റെ പോസ്റ്റ്
ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച പോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ DYFI??? പേടിച്ചിട്ടായിരിക്കോ…? ഏയ്… സംഭവം അറിഞ്ഞില്ലായിരിക്കും… ഇനി ചിലപ്പൊ അങ്ങനെ ഒരു കട ഇല്ലായിരിക്കോ??… കഷ്ടം…
ഈ രണ്ടു കാര്യങ്ങളിൽ കുറെ കൂടി ശ്രദ്ധ ചെലുത്താമായിരുന്നു; ദിലീപ് ചിത്രത്തെക്കുറിച്ച് സംവിധായകന്
Post Your Comments