CinemaGeneralMollywoodNEWSWOODs

‘താരങ്ങളും മനുഷ്യരാണ്, അവരെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യരുത്’ അപര്‍ണ ബാലമുരളി

പുതിയ ചിത്രങ്ങള്‍ എത്തുമ്പോള്‍ അതിനെക്കുറിച്ച് നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നത് സ്വാഭാവികം. എന്നാല്‍ ഇക്കാലത്തെ നിരൂപണം വ്യക്തിഹത്യയായി മാറുകയാണെന്ന് നടി അപര്‍ണ ബാലമുരളി പറയുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അപര്‍ണ ബാലമുരളി. കാമുകി എന്ന പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. അസ്കര്‍ അലിയാണ് കാമുകിയില്‍ നായകന്‍.

ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പരിപാടിയിലാണ് അപര്‍ണ സിനിമകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യുവിനെ വിമര്‍ശിച്ചത്. സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓണ്‍ലൈന്‍ നിരൂപകര്‍ നല്‍കാറില്ലെന്നും സിനിമ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വരുന്ന നിരൂപണങ്ങള്‍ ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഒരു പോലെ കടന്നാക്രമിക്കുന്നത് വേദനാജനകമാണെന്നും അപര്‍ണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button