
ബോളിവുഡിലെ ചോക്കലേറ്റ് നായകനായിരുന്നു വിവേക് ഒബ്രോയ്. എന്നാല്‍ കുറച്ചുകാലമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരവിനു തയ്യാറാവുകയാണ് വിവേക്. അതിനിടയില്‍ തന്റെ കരിയറും ജീവിതവും തകര്‍ത്തത് ഒരു പ്രണയമാണെന്ന് താരം തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയായി.
ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായും നടന് വിവേക് ഒബ്രോയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമായിരുന്നു. സൽമാൻ ഖാനുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമായിരുന്നു ഐശ്വര്യ വിവേകുമായി അടുത്തത്. എന്നാല്‍ പ്രണയം കൊണ്ട് തനിക്ക് ജീവിതം നഷ്ടമായെന്നു വിവേക് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
2003 ല്‍ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്മാന് ഖാന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും പത്രസമ്മേള നത്തിലൂടെ വിവേക് വെളിപ്പെടുത്തിരുന്നു. എന്നാല്‍ വിവേകിന്റെ ഈ വെളിപ്പെടുത്തലിലൂടെ ഐശ്വര്യ അകന്നു തുടങ്ങി. ഇതോടെ നിരാശയുടെ പിടിയിലായ തനിക്ക് അഭിനയത്തിലുള്ള ശ്രദ്ധ നഷ്ടപ്പെട്ടു. ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതും സല്‍മാന്റെ ഭീഷണിയുമാണ് തന്റെ സിനിമ ജീവിതത്തെ പ്രതികുലമായി ബാധിച്ചത് എന്ന് വിവേക് പറയുന്നു.
”എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണു സല്‍മാന്റെ ഭീഷണി. സിനിമയില്‍ തിളങ്ങി നിന്ന സമയത്തുണ്ടായ ഭീഷണി ജീവിതത്തെയും തകര്‍ത്തു. പല ഓഫറുകളും ഞാന്‍ തന്നെ വേണ്ടന്ന് വച്ചു. ആ സിനിമകള്‍ വമ്പന്‍ ഹിറ്റായി. എന്നാല്‍ ഹിറ്റ് ആകുമെന്ന് കരുതി ചെയ്ത സിനിമകള്‍ തകര്‍ന്നടിയുകയും ചെയ്തു.” വിവേക് കൂട്ടിച്ചേര്‍ത്തു.
Post Your Comments