CinemaGeneralMollywoodNEWS

‘വെള്ളാനകളുടെ നാട്’ 150 ദിവസം, ‘ആര്യന്‍’ 200 ദിവസം, ‘ചിത്രം’ 366 ദിവസം; പ്രിയദര്‍ശന്‍ അത് വെളിപ്പെടുത്തുന്നു

മലയാള സിനിമയില്‍ നിരവധി എവര്‍ ഗ്രീന്‍ ഹിറ്റുകള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം. പക്ഷെ ഇവര്‍ ഒന്നിച്ച ചില സിനിമകള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. തുടരെ പരാജയങ്ങള്‍ നേരിട്ടപ്പോള്‍ കരുത്ത് പകര്‍ന്നത് മോഹന്‍ലാല്‍ ആയിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍, മുന്‍പൊരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയന്റെ മറുപടി.

“കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ലാല്‍ ആയിരുന്നു അക്കാലത്തെല്ലാം എന്റെ ഏറ്റവും വലിയ ബലം. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും തീയേറ്ററില്‍ കളിച്ചു. പക്ഷേ അതിനുശേഷം ചില പരാജയങ്ങള്‍ സംഭവിച്ചു. അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും ബോക്‌സ് ഓഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ലാല്‍ എന്നോട് അക്കാലത്ത് പറഞ്ഞു, ‘അടുത്ത ആറ് മാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ടെന്ന്’. അത് കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും അതൊരു നല്ല ഉപദേശമായിരുന്നെന്ന് പിന്നീട് തോന്നി. ഞാന്‍ സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തു. അതിനുശേഷം ലാലുമൊത്ത് ചെയ്യുന്ന സിനിമയാണ് കിലുക്കം. ഞാന്‍ പിന്നീട് ലാലിനോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് എന്നോട് അന്നങ്ങനെ പറഞ്ഞതെന്ന്. തുടര്‍ വിജയങ്ങള്‍ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു ലാല്‍ പറഞ്ഞത്.”

shortlink

Related Articles

Post Your Comments


Back to top button