
യുവ നടന്മാരില് ശ്രദ്ധേയനായ താരമാണ് വിനയ് ഫോര്‍ട്ട്. പ്രേമത്തിലെ ജാവ അധ്യാപകനെ മലയാളികള്‍ പെട്ടന്ന് മറക്കില്ല. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം തനിക്ക് സിഗരറ്റുവലിയും മദ്യപാനവും ശീലമുണ്ടായിരുന്നു. എന്നാല്‍ അത് ഉപേക്ഷിക്കാന്‍ കാരണം അമ്മയാണെന്ന് തുറന്നു പറയുന്നു. മാതൃദിനത്തോടനുബന്ധിച്ചു നല്കിയ ഒരഭിമുഖത്തിലാണ് വിനയ് ഇത് പറഞ്ഞത്.
”പരസ്പരം സ്നേഹിക്കുന്നവര്ക്കെല്ലാമുണ്ട് ഓരോ നിബന്ധനകള്‍ പക്ഷേ ഒരു കണ്ടീഷനുമില്ലാതെ സ്നേഹിക്കുന്നത് അമ്മയാണെന്നാണ് തോന്നിയിട്ടുള്ളത് എന്നാണ് ഇപ്പോള്‍ ഈ പ്രായത്തിലും അമ്മയോട് എല്ലാ കാര്യങ്ങളും സംസാരിക്കുമെന്നും ഒരു പ്രശ്നമുണ്ടായാല്‍ ആദ്യം ഓടിയെത്തുന്നത് അമ്മയുടെ അടുത്തേക്കാണ്. സിഗരറ്റുവലിയും മദ്യപാനവും ഒക്കെ ഇല്ലാതാകാന്‍ അമ്മ തന്നെയാണ് കാരണവും. അമ്മ ആകെ ആവശ്യപ്പെടുന്നത് ഇത്തരം കാര്യങ്ങളാണ്’, വിനയ് പറഞ്ഞു.
Post Your Comments