രജനീകാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്നാട് മന്ത്രി. കാല ഇന്നലത്തെ മഴയത്ത് മുളച്ച കൂണ് മാത്രമാണെന്നും, ഒരാളുടെ രാഷ്ട്രീയ ദുര്‍മോഹങ്ങള്‍ക്ക് വേണ്ടി സംസ്ഥാനത്തെ ഒറ്റുകൊടുക്കാനാവില്ലെന്നും മന്ത്രി ജയകുമാര്‍ പ്രതികരിച്ചു.
രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനു മാന്യമായ രീതികളുണ്ട് . അല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ദുര്‍മോഹങ്ങള്‍ക്കു വേണ്ടി ഒരു സംസ്ഥാനത്തെ ഒറ്റു കൊടുക്കാന്‍ സാധിക്കില്ല,രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനു മാന്യമായ രീതികളുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. രജനീകാന്തിനെ വിമര്‍ശിച്ച നടപടിയില്‍ മന്ത്രി ജയകുമാറിനെ കുറ്റപ്പെടുത്തി സ്റ്റൈല്‍ മന്നന്‍റെ ആരാധകരും രംഗത്തെത്തി കഴിഞ്ഞു.
Post Your Comments