‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെ മികച്ച നടനായി സംസ്ഥാന തലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട നടന് ഇന്ദ്രന്‍സ് എളിമയുള്ള കലാകാരന്മാരുടെ നിരയില്‍ എന്നും മുന്‍പന്തിയിലുണ്ടാകും, സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏറെ വിനയത്തോടെ സത്യസന്ധമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്,
ലാല്‍ സാറിനെ കണ്ടിട്ട് നാളുകള്‍ ഒരുപാടായി, കാണാന്‍ കൊതിയാവുന്ന അത്രയും ദിവസങ്ങളായി, ഇടയ്ക്ക് അമ്മയുടെ യോഗത്തില്‍വച്ച് കാണുന്നതാണ്. പക്ഷെ അടുത്തിടെ ഒന്നും അതിനു സാധിച്ചില്ല, മമ്മുക്കയുടെ ചില സിനിമകളില്‍ ഇപ്പോഴും സജീവമായി ഉള്ളത് കൊണ്ട് അദ്ദേഹത്തെ ഇടയ്ക്കിടെ കാണാറുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.
Post Your Comments