ബോളിവുഡ് താരം ജോണ്‍ എബ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന പര്‍മാണു ദ സ്റ്റോറി ഓഫ് പൊഖ്റാന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡില്‍ സജീവമാകുകയാണ് താരം. കഴിഞ്ഞ കുറച്ചു മാസങ്ങളായി താരത്തിന്റെ ദാമ്പത്യം തകര്‍ന്നതായും ഭാര്യ പ്രിയയില്‍ നിന്നും വിവാഹ മോചനം നേടാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്.
ബാങ്ക് ഉദ്യോഗസ്ഥയായ പ്രിയയാണ് ജോണിന്റെ ഭാര്യ. 2014ല്‍ ഇരുവരും രഹസ്യമാണ് വിവാഹം ചെയ്തത്. ഇരുവരുടെയും ദാമ്പത്യം മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിച്ചത്.
ഇതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ താരത്തിന്റെ മറുപടി ഇങ്ങനെ.. തന്റെ ദാമ്പത്യത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; എത്രകാലം ഇത് മുന്നോട്ട് കൊണ്ട് പോകുമെന്ന് ഇപ്പോഴേ എങ്ങനെ പറയും? സത്യമറിയാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. അത് മാത്രമേ തനിക്ക് പറയാനുള്ളൂ” ഇതിനു മുന്‍പും ജോണ്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Post Your Comments