നടന്മാരുടെ അഭിനയ മിടുക്കിനെക്കുറിച്ച് കൃത്യമായ നിരീക്ഷണം നടത്തി വിലയിരുത്തുന്നതിലും മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് പ്രഗല്ഭനാണ്. കൂടെ നിന്ന് അഭിനയിക്കുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു നല്കുന്ന ജഗതി ശ്രീകുമാര്‍ വളരെ വ്യത്യസ്തമായ അഭിനയ പ്രകടനവുമായി എത്തിയ ചിത്രമാണ് ശശി പറവൂര്‍ സംവിധാനം ചെയ്ത നോട്ടം. ചിത്രത്തില്‍ ഉണ്ണി ചാക്യാര്‍ എന്ന അഭിനയ പ്രധാന്യമുള്ള വേഷത്തിലായിരുന്നു ജഗതി അഭിനയിച്ചത്. അത്രത്തോളം ബുദ്ധിമുട്ടേറിയ ആ കഥാപാത്രം മലയാളത്തിന്റെ മഹാനടന് ജഗതി ശ്രീകുമാറിന് അല്ലാതെ മാറ്റാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് ഒരു ചോദ്യം വന്നു. മഴവില്‍ മനോരമയിലെ പഴയകാല പ്രോഗ്രാമായ ‘കഥ ഇതുവരെ’ എന്ന ഷോയിലാണ് അവതാരകയായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ജഗതിയോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്.
സംശയമില്ലാതെ ജഗതി ശ്രീകുമാര്‍ അതിനു മറുപടിയും നല്കി, “ഈ വേഷം മോഹന്‍ലാലിന് ചെയ്യാന്‍ സാധിക്കും നെടുമുടിക്കും ചെയ്യാന്‍ കഴിയും,
ഭരത് ഗോപിയും ചെയ്യും”.
മറ്റൊരു നടനും ഇങ്ങനെയൊരു വേഷം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ഹാസ്യ ചക്രവര്‍ത്തിയുടെ മറുപടി.
Post Your Comments