CinemaGeneralKollywoodNEWSTV Shows

വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോ; എല്ലാം വിശാലിന്‍റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ആര്യയുടെ ശ്രമം

എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടമുണ്ടായിരുന്ന താരമായിരുന്നു നടന്‍ ആര്യ. പക്ഷെ എങ്കൈ വീട്ടുമാപ്പിള എന്ന റിയാലിറ്റി ഷോ വിമര്‍ശനം ഏറ്റുവാങ്ങിയതോടെ ആര്യയെ പലരും വെറുക്കാന്‍ തുടങ്ങി. സുന്ദരികളായ മൂന്നു യുവതികള്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ മത്സരത്തില്‍ ഇവരില്‍ നിന്ന് ഒരാളെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന ന്യായം പറഞ്ഞു ആര്യ തടി തപ്പുകയായിരുന്നു, ഈ വിവാദങ്ങള്‍ക്കിടയിലാണ് പ്രോഗ്രാമിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആര്യ മനസ്സ് തുറന്നത്, ഈ പ്രോഗ്രാമില്‍ ഇനി ആര് എന്ന ചോദ്യം ഒരു പരിപാടിക്കിടെ ഉയര്‍ന്നപ്പോള്‍ വിശാലിന്റെ പേരാണ് ആര്യ പറഞ്ഞത്, വേദിയിലുണ്ടായിരുന്ന വിശാല്‍ ഇത് കേട്ട് ചിരിക്കുകയായിരുന്നു.

ഇത്തരം പരിപാടിക്ക് വേണ്ടി സമയം കളയാന്‍ താന്‍ ഇല്ലെന്നു നേരെത്തെ തന്നെ വിശാല്‍ വ്യക്തമാക്കിയിട്ടുണ്ട്, ഏതായാലും ആര്യ വിശാലിനെയും ഇതിലേക്ക് ക്ഷണിച്ച് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുമോ എന്ന് കണ്ടറിയണം, പരിപാടിയുടെ രണ്ടാം ഭാഗം വേണ്ടെന്നാണ് പലരുടെയും അഭിപ്രായം, എന്നാല്‍ പ്രോഗ്രാം തുടരണമെന്നാണ് ചിലരുടെ വാദം, വധുവിനെ തെരഞ്ഞെടുക്കാനുള്ള ആര്യയുടെ ആശയ കുഴപ്പത്തെ ചിലര്‍ ന്യായീകരിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button