GeneralNEWSTollywood

അപര്‍ണ്ണയോട് ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍ ഫാന്‍സ്‌

അല്ലു അര്‍ജുന്‍റെ പുതിയ ചിത്രത്തെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്ന ഓണ്‍ലൈന്‍ ചലച്ചിത്ര നിരൂപകയുമായ അപര്‍ണ്ണ പ്രശാന്തിയോട് അല്ലു അര്‍ജുന്‍ ഫാന്‍സ്‌ ക്ഷമ ചോദിച്ചു. ഫാന്‍സ്‌ അസോസോസിയേഷന്‍ ക്ഷമ ചോദിച്ച കാര്യം അപര്‍ണ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അപര്‍ണ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

അല്ലു അർജുൻ ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന സംസ്ഥാന സെക്രട്ടറി പ്രഭു ശാന്തിവനം എന്ന ആൾ വിളിച്ചിരുന്നു. ഉണ്ടായ അപമാനത്തിൽ ക്ഷമ ചോദിക്കുന്നതിനൊപ്പം ഇതിൽ ഉൾപ്പെട്ട അംഗങ്ങൾ ഉണ്ടെങ്കിൽ കണ്ടു പിടിക്കുന്ന നിമിഷം അവരെ പുറത്താക്കാം എന്ന് ഉറപ്പു തന്നു. ഇന്നു അല്ലു അർജുൻ ഉത്‌ഘാടനം ചെയ്യേണ്ടി ഇരുന്ന സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് എതിരെ അവർ നടത്തുന്ന കാമ്പയിൻ ഈ കാരണത്താൽ താത്ക്കാലികമായി ഉപേക്ഷിച്ചു എന്നും പറഞ്ഞു. കൃത്യമായ ബൈയിലോയോട് ് കൂടി പ്രവർത്തിക്കുന്ന സംഘടനയാണ് എന്നാണ് അവർ പറയുന്നത്. കേരളത്തിലെ ഒരു താരാരാധക സംഘടന സംഘടനാ മര്യാദകൾ പറയുന്നതും പാലിക്കും എന്ന് ഉറപ്പ് തരുന്നതും സന്തോഷമുള്ള കാഴ്ചയാണ്. ഒരു സംഘം ആൾക്കാർ കമന്റ് ഡിലീറ്റ് ചെയ്തു പ്രൊഫൈൽ കളഞ്ഞു പോയി. മറ്റൊരു പുതിയ സംഘം തെറി വിളികളിൽ നിന്ന് മാറി പരിഹാസങ്ങളും മാപ്പ് പറയാൻ ആവശ്യപ്പെടലുമായി ആ ഫോട്ടോക്കും മറ്റു പോസ്റ്റുകൾക്കും താഴെ സജീവമായി നിൽക്കുന്നുണ്ട്. പോസ്റ്റ് റിമൂവ് ചെയ്യാൻ ഉള്ള റിപ്പോർട്ട് അടിച്ച മെസേജുകൾ ഇപ്പഴും ഫിൽറ്റർ ഫോൾഡറിൽ ഇപ്പഴും വന്നു കിടക്കുന്നുണ്ട്. കേസിന്റെ കാര്യത്തിൽ വിട്ടു വീഴ്ചകൾ ഇല്ല
എന്തായാലും സംഘടനയുടെ ഐക്യപ്പെടലിൽ സന്തോഷം..പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചാൽ ഏറെ സന്തോഷം..നന്ദി

shortlink

Related Articles

Post Your Comments


Back to top button