ഏറ്റവും അധികം ആരാധകരുള്ള ഒരു നടിയാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല ഈ താര റാണി. എന്നാല്‍ വളരെക്കാലത്തെ ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും ആവശ്യം അംഗീകരിച്ചു കൊണ്ട് താരം ഇന്സ്റഗ്രാമില് കഴിഞ്ഞ ദിവസം അക്കൗണ്ട് തുടങ്ങി. പക്ഷെ തന്റെ തുടക്കം അത്ര ശരിയായില്ലെന്ന ചിന്തയിലാണ് ഐശ്വര്യ.
അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഫോളോവെഴ്സിന്റെ എണ്ണം ഇരുപതിനായിരം പോലും കടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ആകെ കലിപ്പിലാണ് ഐശ്വര്യയെന്നു റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പി.ആര് ഏജന്‍സിയോട് ഐശ്വര്യ പൊട്ടിത്തെറിച്ചുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. രണ്ടു ദിവസം പിന്നിട്ടിട്ടും വേണ്ടത്ര ചലനം ഉണ്ടാക്കാന്‍ കഴിയാത്തത് പി ആര് ഏജന്‍സി വേണ്ട രീതിയില്‍ പ്രൊമോട്ട് ചെയ്യാത്തത് കൊണ്ടാണെന്നുള്ള അതൃപ്തി താരം ഏജന്‍സിയെ അറിയിച്ചുവെന്നും സൂചന.
Post Your Comments