സിനിമ ഭാഗ്യ പരാജയങ്ങളുടെ ഇടമാണ്. എന്നാല്‍ ഇവിടെ എത്തുന്നവരില്‍ എല്ലാവരും ഒരുപോലെ വിജയിക്കണമമെന്നില്ല. വെള്ളിത്തിരയില്‍ ഭാഗ്യം തെളിയിക്കാന്‍ എത്തിയ നിരവധി നായികമാരില്‍ പലര്‍ക്കും ഒന്നോ രണ്ടോ ചിത്രങ്ങള്‍ കൊണ്ട് തന്റെ സിനിമാ ജീവിതത്തില്‍ നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ട്. അത്തരം ഒരാളാണ് നടി വിമലാരാമന്‍.
സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയിട്ടും സിനിമയില്‍ വിജയം നേടാന്‍ കഴിയാതെ പോയ ഒരു നടിയാണ് വിമലാ രാമന്‍. പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമന്‍ സിനിമയിലേയ്ക്ക് എത്തിയത് . കൈലാസം ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം 2006 ലാണ് റിലീസ് ചെയ്തത്. ഓസ്‌ട്രേലിയയിലാണ് വിമല രാമന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. വിമലയുടെ സ്വദേശം ബാംഗ്ലൂരാണെങ്കിലും നടിയുടെ പൗരത്വം ആസ്‌ട്രേലിയയിലാണ്.
ടൈം എന്ന മലയാള ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായി മലയാളത്തില്‍ എത്തിയ നടി ജയറാം, മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നായികയായി. വിമല രാമന്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ചിത്രമാണ് നസ്രാണി. കൂടാതെ ദിലീപിന്റെ നായികയായും വിമല രാമന്‍ എത്തി. സംവൃത സുനിലും ശ്രുതിയും നായികമാരായി എത്തിയ റോമിയോ എന്ന ചിത്രത്തിലും വിമലയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. കല്‍ക്കട്ട ന്യൂസിലും ദിലീപിനൊപ്പം ശ്രദ്ദേയമായ വേഷത്തില്‍ വിമല എത്തി.
അതിനു ശേഷം തമിഴ് തെലുങ്ക് കന്നഡ ബോളിവുഡ് മേഖലകളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച നടി എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിലൂടെ തിരിച്ചുവരവ് നടത്തി. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും വിമലരാമന്റെ തിരിച്ചു വരവ് അടയാളപ്പെടുത്തപ്പെട്ടില്ല.
അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും വീണ്ടും ഇടവേളയെടുത്ത് ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോയിരിക്കുകയാണ് നടി. സൂപ്പര്‍ താര ചിത്രങ്ങളുടെ ഭാഗമായ നടിയ്ക്ക് തന്റേതായ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചില്ല. നായികയായി എത്തിയ ചിത്രങ്ങള്‍ എല്ലാം ഒരു ശരാശരി വിജയത്തില്‍ ഒതുങ്ങിയതും നടിയ്ക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമായി.
Post Your Comments