തെന്നിന്ത്യന്‍ യുവ നടി നികേഷ പട്ടേല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു നടനെ വിവാഹം ചെയ്യണമെന്നു പറഞ്ഞതിന്റെ പേരിലാണ്. പ്രഭുദേവയെ വിവാഹം കഴിക്കണമെന്നാണ് നികേഷയുടെ ആഗ്രഹം. ഒരു അഭിമുഖത്തില്‍ നികേഷ തുറന്നു പറയുകയും ചെയ്തു. പ്രഭുദേവയുമായി ഒരു സിനിമ ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു നികേഷയുടെ മറുപടി.
പ്രഭുദേവയുമൊത്ത് ഒരു ചിത്രം ചെയ്യുന്നതിനെകുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നത്. പക്ഷെ എനിക്ക് പ്രഭുദേവയെ വിവാഹം കഴിക്കുകയാണ് വേണ്ടത്-നികേഷ പറഞ്ഞു
താനും പ്രഭുദേവയും അടുത്ത സുഹൃത്തുക്കളാണെന്നും കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണുള്ളതെന്നും അവര്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അഭിമുഖം വലിയ വാര്‍ത്തയായതോടെ ഇത് പച്ചക്കള്ളമാണെന്നും ഈ വാര്‍ത്ത വെറും തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്നും താനിപ്പോള്‍ ജോലിയും കുടുംബവുമായി തിരക്കിലാണെന്നും താരം സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു
Post Your Comments