ജന്മപുണ്യങ്ങളുടെ ആകെ തുകയാണ് അമ്മ. പ്രണയ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമകളില്‍ അമ്മ ഒരു പ്രധാന കഥാപാത്രമാണ്. എന്നാല്‍ ന്യൂജനറേഷന്‍ കാലത്ത് അമ്മ ഒരു അപ്രധാന കഥാപാത്രങ്ങളായി മാറി. എന്നാല്‍ മലയാള സിനിമയില്‍ ന്യൂജറേഷന്‍ കാലത്തും അമ്മ മനസ്സിന്റെ വേവലാതികള്‍ ആവിഷ്കരിച്ച ചില ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ചില ചിത്രങ്ങളില്‍ എന്നോ തന്നെ തനിച്ചാക്കി പോയ അമ്മമാരെ കണ്ടെത്തുന്ന നായികാ നായകന്മാരാണ് പ്രധാന കഥാപാത്രങ്ങള്‍. അത്തരം ചില ചിത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
പാവാട
മലയാള സിനിമയില്‍ എന്നും ഒരു അതിര്‍ത്തി കെട്ടി മാറ്റി നിര്‍ത്തപ്പെടുന്നവരാണ് എ പടത്തിലെ നായികമാര്‍. സിനിമാ നടിയാകണമെന്ന മോഹവുമായി അഭിനയിക്കാന്‍ എത്തുകയും ചിത്രത്തിന്‍റെ വിജയത്തിനായി നായികയുടെ അനുവാദമില്ലാതെ തുണ്ടുകള്‍ നിര്‍മ്മാതാക്കള്‍ തിരുകി കയറ്റുകയും ചെയ്തതോടെ കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടെണ്ടി വന്ന അമ്മയാണ് സിസിലി. ആശാ ശരത് അതിമോഹരമായി അവതരിപ്പിച്ച സിസിലി മലയാള സിനിമയിലെ വേറിട്ട ഒരു കഥാപാത്രമാണ്. തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ തേടുകയാണ് വെള്ളത്തിനു അടിമയായി ജീവിതം കുടിച്ചു തീര്‍ക്കുന്ന മകന്‍. ഒടുവില്‍ ഭാര്യയുടെ സഹായത്തോടെ അമ്മയെ കണ്ടെത്തി ഇരുവരും ഒന്നിക്കുന്നു.
ഒരു എ പടത്തിലെ നായിക നേരിടുന്ന പ്രശ്നങ്ങളെ മനോഹരമായി ആവിഷ്കരിച്ച ഈ ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്.
ഒരു ഇന്ത്യന്‍ പ്രണയ കഥ
അമലപോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ. അനാഥാലയത്തില്‍ തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ എത്തുന്നതാണ്.
പ്രായത്തിന്റെ പക്വതയില്ലായ്മയില്‍ പ്രണയ ചാപല്യത്തില്‍ ഉണ്ടായ കുഞ്ഞിനെ മരിച്ചു പോയെന്നു വിശ്വസിച്ചു നാടുവിട്ടു ജീവിക്കുകയും മറ്റൊരു വിവാഹത്തിലൂടെ സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അമലയുടെ അമ്മ. ലക്ഷ്മി ഗോപാലസ്വാമിയാണ് അമ്മ വേഷത്തില്‍ എത്തിയത്.
അരവിന്ദന്റെ അതിഥികള്‍
ഒരു നവരാത്രി ദിവസം മൂകാംബിക ക്ഷേത്ര പരിസരത്ത് അരവിന്ദനെ ഉപേക്ഷിച്ചു പോകുകയാണ് അയാളുടെ അമ്മ. പിന്നീട് അയാളെ എടുത്തു വളര്‍ത്തുന്നത് മാധവേട്ടനാണ്(ശ്രീനിവാസന്‍. ഈ അമ്മയെ വര്‍ഷങ്ങള്‍ക്ക് ശേഷം കാമുകി കണ്ടെത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്.
വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അരവിന്ദന്‍റെ അതിഥികള്‍”. ശ്രീനിവാസന്‍, ശാന്തികൃഷ്‍ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
Post Your Comments