GeneralMollywoodNEWS

‘മധു നിങ്ങള്‍ക്കാണ് ഞാന്‍ ഡേറ്റ് നല്‍കിയത് അല്ലാതെ’ ; മോഹന്‍ലാല്‍

കെ.മധു-മോഹന്‍ലാല്‍ ടീം മലയാളത്തിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. ഇവര്‍ ആദ്യമായി ഒന്നിച്ച ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രം യുവാക്കള്‍ക്കിടയില്‍  വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ബോക്സോഫീസില്‍ വിജയം നേടിയെടുക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിനെ വെച്ചൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മുന്‍പേ കെ. മധു മോഹന്‍ലാലിനോട് പറഞ്ഞിരുന്നു, “അതിനെന്താ തീര്‍ച്ചയായും അങ്ങനെയൊരു പ്രോജക്റ്റ് നമുക്ക് ചെയ്യാം” എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി, എന്നാല്‍ ഇതിനിടയില്‍ കെ. മധു ചെയ്ത ഒരു ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടതോടെ ചിത്രം നിര്‍മ്മിക്കാമെന്നു ഏറ്റിരുന്ന നിര്‍മ്മാതാവ് കെ.മധുവുമായി സിനിമ  ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയുണ്ടായി. ആ വേളയില്‍ ഒരു ഹോട്ടലില്‍ വച്ച് വീണ്ടും മോഹന്‍ലാലിനെ കെ.മധു കണ്ടുമുട്ടി. കെ.മധുവിനെ കണ്ടപ്പോള്‍ തന്നെ “ആ പ്രോജക്റ്റ് ചെയ്യുന്നില്ലേ?” എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. നിര്‍മ്മാതാവ് പിന്മാറി എന്ന കാരണം കെ.മധു വ്യക്തമാക്കിയപ്പോള്‍, അതിനു “നിര്‍മ്മാതാവിന് അല്ലല്ലോ ഞാന്‍ ഡേറ്റ് നല്‍കിയത് താങ്കള്‍ക്കല്ലേ” എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. മോഹന്‍ലാലിന്റെ ആ ഡയലോഗ് ആണ് കെ.മധുവിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതും, പിന്നീടു ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രം ചെയ്യാന്‍ പ്രേരണയായതും.

shortlink

Related Articles

Post Your Comments


Back to top button