തെന്നിന്ത്യയിലെ ഹോട്ട് നായിക റായ് ലക്ഷ്മിക്കെതിരെ വീണ്ടും വ്യാജ പ്രചരണം. കമല്ഹാസന് അവതരിപ്പിക്കുന്ന ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പില്‍ ലക്ഷ്മി റായ് മത്സരാര്‍ത്ഥിയായി പങ്കെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, ഇത്തരം വ്യാജ പ്രചരണത്തിനെതിരെയാണ് ലക്ഷ്മി റായ് രംഗത്തെത്തിയത്. എന്തിനാണ് എന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള താരത്തിന്റെ ചോദ്യം.
ബിഗ്ബോസിന്റെ രണ്ടാം സീസണ് കമല്ഹാസന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റായ് ലക്ഷ്മി മത്സരാര്ത്ഥിയാകുമെന്നു റിപ്പോര്‍ട്ട് വന്നത്.
Post Your Comments