BollywoodCinemaIndian CinemaLatest NewsMovie GossipsWOODs

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തില്‍ വിവാദത്തിലായ താരങ്ങള്‍

സിനിമ പ്രശസ്തിയുടെ ഒരിടമാണ്. അതുകൊണ്ട് തന്നെ വിവാദങ്ങളും ഈ താരങ്ങളുടെ പിന്നാലെയുണ്ടാകാറുണ്ട്. ബോളിവുഡില്‍ വിവാഹേതര ബന്ധ ത്തിലൂടെ വിവാദത്തിലായ താരങ്ങളെക്കുറിച്ചും അവരോടു ക്ഷമിച്ച ഭാര്യമാരെക്കുറിച്ചും അറിയാം.

കാജല്‍

ajay kajol

ബോളിവുഡ് താര ദമ്പതിമാരാണ് കാജലും അജയ് ദേവഗണും. റാസ്കൽസിന്റെ ഷൂട്ടിങ് വേളയിൽ കങ്കണയുമായി അജയ് ബന്ധത്തിലായിരുന്നുവെന്നു പ്രചരിച്ചിരുന്നു. എന്നാല്‍ ആ പ്രചാരണങ്ങള്‍ അദ്ദേഹത്തിന്‍റെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴും കാജോൾ, അജയ് എന്നിവരുടെ കരുത്തുറ്റ ബന്ധം നിലനിൽക്കുന്നതിലൂടെ കാണുന്നത്.

ട്വിങ്കിള്‍ ഖന്ന

Twinkle_Khana

ബി ടൌണിലെ കാസിനോവ എന്ന വിളിപ്പേരുള്ള നടനാണ്‌ അക്ഷയ്കുമാര്‍. നിരവധി നടിമാരുമായി അക്ഷയുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ഈ ഗോസിപ്പുകളൊന്നും അക്ഷയുടെ വിവാഹ ജീവിതത്തില്‍ ഏറ്റിട്ടില്ല.

ജയ ബച്ചന്‍

ബോളിവുഡ് ബിഗ്‌ ബീ അമിതാഭ് ബച്ചന്റെ ഭാര്യയാണ് ജയ ബച്ചന്‍. അമിതാഭ് രേഖ ബന്ധം ബോളിവുഡിലെ പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ ഈ വിവാദം കുടുംബ കലഹത്തില്‍ എത്തിക്കാതെ ക്ഷമിച്ച ഭാര്യയാണ് ജയ ബച്ചന്‍.

യോഗീതാ ബാലി

മിഥുൻ ചക്രവർത്തിയുടെ പങ്കാളിയായിരുന്നു യോഗീതാ ബാലി. ബോളിവുഡ് ഗോസിപ്പ് കോലത്തിലെ വലിയ ചര്‍ച്ചയായിരുന്നു മിഥുനും ശ്രീദേവിയും തമ്മിലുള്ള ബന്ധം. മിഥുൻ യോഗേട്ടയിൽ നിന്ന് വേർപിരിയാതെ തന്നെ ശ്രീദേവിയെ വിവാഹം ചെയ്തിരുന്നുവെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും വിവാദങ്ങള്‍ ശക്തമായി ഉയര്‍ന്നപ്പോഴും മിഥുനെ വിട്ടു പോകാന്‍ യോഗീതാ ബാലികൂട്ടാക്കിയില്ല.

shortlink

Related Articles

Post Your Comments


Back to top button