മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവര്‍ക്കും നിരവധി ആരാധകരുമുണ്ട്. അഭിനയത്തിന്റെ പേരില്‍ ചേരി തിരിഞ്ഞുള്ള ആരാധകരുടെ തല്ലു പിടിത്തം പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ റൊമാന്‍സില്‍ മോഹന്‍ലാലിനു ഒരു പോയിന്റ് കൂടുതലാണെന്നു നടി അനുമോള്‍ പറയുന്നു.
ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ആര്‍ക്ക് കൊടുക്കുമെന്നു ഒരു അഭിമുഖത്തിലെ ചോദ്യത്തിനാണ് അനു മോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുന്നത്.
അനുവിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ലാലേട്ടനാകും കൊടുക്കുക. എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്‍ടമാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്‍ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്‍ടമാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും. ലാലേട്ടനാകുമ്ബോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും. ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കും- അനുമോള്‍ പറയുന്നു.
Post Your Comments