
സൂപ്പര്‍ താരങ്ങള്‍ക്ക് വെല്ലുവിളിയായി താര പുത്രന്മാര് എത്തുകയാണ്. യുവ താര നിരയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ ചില താര പുത്രന്മാരാണ് പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ പ്രണവിനെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. കുടുംബ ചിത്രങ്ങളുടെ നായകനായ നടന് ജയറാമിന്റെ മകന് കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി.
കാളിദാസ് ജയറാം നായകനായ പൂമരം ഏറെ കാത്തിരുന്നതിനു ശേഷമായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോള്‍ നിരവധി അവസരങ്ങള്‍ കാളിദാസിന് ലഭിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ ജീത്തു ജോസഫ് ആണ് കാളിദാസ് ജയറാമിന്റെ പുതിയ മലയാള സിനിമ സംവിധാനം ചെയ്യുന്നത്. കാളിദാസ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് പങ്കുവച്ചത്.
”സമൂഹ്യമാധ്യമങ്ങളിലൂടെ ഒരുപാട് സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ട്, എന്റെ അടുത്ത മലയാള സിനിമ ഏതെന്ന്. അക്കാര്യം പറയാന്‍ ഏറെ സന്തോഷമുണ്ട്. നമ്മുടെ സ്വന്തം ജീത്തു ജോസഫ് സാറിനൊപ്പമാണ് അടുത്ത സിനിമ. പ്രൊജക്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ഈ സിനിമ ഈ വര്‍ഷം അവസാനം സംഭവിക്കും. എന്റെ അടുത്ത സിനിമ (തമിഴ് സിനിമ) അല്‍ഫോണ്‍സ് ഏട്ടന് സംവിധാനം ചെയ്യുന്ന കാര്യം അറിയുമല്ലോ-” കാളിദാസ് ജയറാം പറയുന്നു.
പ്രണവിനും കാളിദാസിനും പിന്നാലെ വെള്ളിത്തിരയിലേയ്ക്ക് ഒരു താര പുത്രന് കൂടി
Post Your Comments