
ബോളിവുഡിൽ വീണ്ടുമൊരു താരവിവാഹം കൂടി. സംഗീത വിദഗ്ധനായ ഹിമേഷ് രേഷാമിയയും മിനിസ്ക്രീന്‍ താരം സോണിയ കപൂറൂമാണ് വിവാഹിതരായത്. ഹിമേഷിന്റെ മുംബൈയിലെ വസതിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ഹിമേഷിന്റെ രണ്ടാമത്തെ വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. കോമളാണ് ഹിമേഷിന്റെ ആദ്യഭാര്യ. 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.വിവാഹ ചിത്രം ഹിമേഷാണ് ആരധകർക്കായി പങ്കുവെച്ചത്.
Post Your Comments