ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നു സുനില്‍ ഷെട്ടി. മോഹന്‍ലാലിന്റെ മലയാള സിനിമകളുടെ റീമേക്ക് ഹിന്ദിയിലെത്തുമ്പോള്‍ അത് അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യനായ നടനായിരുന്നു സുനില്‍ ഷെട്ടി. പക്ഷെ മോഹന്‍ലാലിന്റെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ബാറ്റിംഗ് താന്‍ ഏറെ ഭയപ്പെട്ടിരുന്നതായി സുനില്‍ ഷെട്ടി പറയുന്നു.
മോഹന്‍ലാല്‍ മികച്ച ബാറ്റ്സ്മാന് ആയത് കൊണ്ടുള്ള ഭയമല്ല അദ്ദേഹത്തിന്റെ ക്യാച്ച് പിടിക്കുമ്പോള്‍ ആരാധകര്‍ തൂക്കി കൊല്ലുമെന്ന ഭീഷണി മുഴക്കും,ആരാധകര്‍ക്ക് മോഹന്‍ലാലിനോടുള്ള സ്നേഹം അത്രത്തോളമാണ് സുനില്‍ ഷെട്ടി വ്യക്തമാക്കുന്നു,
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ടാണ് താനും മോഹന്‍ലാലും കൂടുതല്‍ അടുത്തതെന്നും കേരളത്തില്‍ വരുമ്പോഴോക്കെ അദ്ദേഹത്തെ കാണാറുണ്ടെന്നും സുനില്‍ ഷെട്ടി പറയുന്നു. പര് പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖട്തിലായിരുന്നു മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് സുനില്‍ ഷെട്ടി മനസ്സ് തുറന്നത്.
Post Your Comments