മലയാള സിനിമയില്‍ യുവ താരനിരയില്‍ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. സിനിമയില്‍ എത്തിയ ആദ്യ കാലങ്ങളില്‍ കൃത്യമായ തിരഞ്ഞെടുപ്പുകള്‍ നടത്താതെ കിട്ടുന്ന ചിത്രങ്ങള്‍ അഭിനയിക്കുന്ന രീതിയായിരുന്നു ആസിഫ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ആസിഫ് അലി വളരെ സെലക്ടീവാണ്, ചെയ്യുന്ന സിനിമകളെല്ലാം താരതമ്യേനെ മോശമല്ലാത്തവയാണ്. ചെറിയ ചിത്രങ്ങളാണെങ്കിലും പലതും സൂപ്പര്‍ ഹിറ്റാകുന്നു. എന്നാല്‍ ഈ രണ്ട് വര്‍ഷം മുന്‍പ് ആസിഫ് അലിയുടെ അവസ്ഥ ഇതായിരുന്നില്ല. നല്ല സിനിമകള്‍ക്ക് പോലും പ്രേക്ഷകരുണ്ടായിരുന്നില്ല.
തന്റെ നല്ല സിനിമകള്‍ തിയേറ്ററില്‍ പൊട്ടി, ടോറന്റില്‍ ഹിറ്റാകാന്‍ കാരണം താന്‍ ചെയ്ത മോശം സിനിമകളാണെന്ന് ആസിഫ് അലി പറഞ്ഞു. പുതിയ ചിത്രമായ ബിടെകിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.
ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ ..” തുടര്‍ച്ചയായി മോശം സിനിമകള്‍ ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വലിയ വലിയ സംവിധായകര്‍ വിളിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാതെ ഓകെ പറയുമായിരുന്നു. എന്നാല്‍ അതിന്റെയൊക്കെ അനന്തര ഫലം അനുഭവിയ്ക്കുന്നത് ഞാന്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സെലക്ടീവായി.”
Post Your Comments