KollywoodLatest NewsMollywood

എന്റെ പ്രതീക്ഷകളൊക്കെ തെറ്റി, ഇപ്പോള്‍ കടുത്ത നിരാശ തോന്നുന്നു ; അമല പോൾ പറയുന്നു

തെന്നിന്ത്യയിലെ താരസുന്ദരിയായ അമല പോളിനെ സംബന്ധിക്കുന്ന ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അടുത്തിടെ അമല പോസ്റ്റ് ചെയ്‌ത ഒരു ട്വീറ്റ് വൈറലായി. പോസ്റ്റിൽ ഒരു ദുഃഖവാർത്തയാണ് അമല പങ്കുവെച്ചിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല അമലയും അരവിന്ദ് സ്വാമിയും നായികാ നായകന്മാരായി എത്തുന്ന ചിത്രമാണ് ഭാസ്ക്കർ ദി റാസ്‌കൽ . ചിത്രത്തിന്റെ റീലിസ് മാറ്റിവെച്ച ദുഃഖം പങ്കുവെച്ചിരിക്കുകയാണ് അമലയും നായകൻ അരവിന്ദ് സ്വാമിയും.

റിലീസിന് ഏതാനും മിനിറ്റുകള്‍ മുന്‍പ് റിലീസ് തീയതി മാറ്റിവെച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവം തികച്ചും അസ്വാഭാവികമാണ്. പ്രേക്ഷകര്‍ക്ക് അധികം താമസിയാതെ ഒരു നല്ല കുടുംബ ചിത്രം കാണാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- അമല ട്വീറ്റ് ചെയ്തു.

Image result for amala paul

ഇത്രയേറെ ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടും റിലീസ് തീയതി നീട്ടിവച്ചതിന്റെ കാരണം വ്യക്തമല്ല. കടുത്ത നിരാശയും കുറ്റബോധവും ഈ അവസരത്തിൽ തോന്നുന്നുണ്ട്. സിനിമയുടെ ചിത്രീകരണ സമയത്തും അതിനു ശേഷവും നിർമാതാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. സിനിമയുടെ റിലീസ് കാത്തിരിക്കുന്ന എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ അരങ്ങേറിയത്- എന്ന് അരവിന്ദ് സാമി ട്വീറ്റ് ചെയ്തു.

aravind swamy

മലയാളത്തിൽ സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്കർ ദി റാസ്ക്കൽ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഇത്.ബേബി നൈനിക, മാസ്റ്റര്‍ രാഘവന്‍, സിദ്ദിഖ് (നടന്‍), സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിദ്ധിഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button