Latest NewsMollywood

ഭാരതം മുഴുവൻ മോദി മോദി എന്ന് വിളി ഉയരുന്നെങ്കിൽ അതിന്റെ പിന്നിലെ കാരണം ഇതാണ്; വൈറലായി സംവിധായകന്റെ കുറിപ്പ്

രാജ്യം മുഴുവനുള്ള മോദി സ്നേഹത്തെ പലരും പലരീതിയിലാണ് വിലയിരുത്തുന്നത്. എന്നാൽ മോദി എഫക്ടിനെക്കുറിച്ച് അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അലി അക്ബർ . മോദിയുടെ പ്രവർത്തനങ്ങളെ പിൻതാങ്ങിയും ഒപ്പം കമ്മ്യൂണിസത്തെ പ്രതികൂലിച്ചും സ്വന്തം നിലപാട് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് സംവിധായകൻ.

അലി അക്ബറിന്റെ കുറിപ്പ് വായിക്കാം

ഭാരതം മുഴുവൻ മോദി മോദി എന്ന് വിളി ഉയരുന്നെങ്കിൽ അതിന്റെ പിന്നിലെ കാരണം എന്താണെന്ന് ഗവേഷണം നടത്തേണ്ടതില്ല.
ഉയരുന്ന പ്രതീക്ഷ, രാജ്യാഭിമാനം, ഏകീകരണം ഇതൊക്കെ തന്നെയാണ്. മോദി കണ്ണിലെ കരടായിട്ടുള്ളത് രണ്ടു കൂട്ടർക്കാണ് കമ്മുണിസ്റ്റ്‌കാർക്കും, കമ്മ്യൂണലിസ്റ്റ് കാർക്കും. ഇതു രണ്ടും ഒരു നാണയത്തിന്റെ ഇരു വശവുമാണ്, കമ്മ്യൂണിസത്തിനു ദേശീയതയില്ല വിശുദ്ധ പുസ്തകം Das kapital ഉം പ്രവാചകൻമാർ മാർക്സും എൻഗൽസും ലെനിനുമാവുമ്പോൾ, കമ്മ്യൂണലിസ്റ്റുകൾക്ക് ഖുർആൻ ബൈബിൾ മുഹമ്മദ്‌, യേശു എന്നിങ്ങനെയാവും.. ഇരുകൂട്ടരുടെയും വളർച്ച വെട്ടിക്കൊന്നുകൊണ്ട് തന്നെ!!

ഇരുകൂട്ടരും പുറമെ സമാധാനത്തിന്റെ, ശാന്തിയുടെ, സോഷ്യലിസത്തിന്റെ വക്താക്കളും.കമ്മ്യൂണിസ്റ്റ്‌ അണികളെ പാർട്ടി നേതൃത്വം വരച്ച വരയിൽ നിറുത്തുമ്പോൾ സഭയും പണ്ഡിതൻമാരും വിശ്വാസികളെ നിയന്ത്രിക്കുന്നു,ഭാരതം എന്ന വികാരം വിശ്വാസിക്ക് രണ്ടാമതാവുമ്പോൾ, കമ്മ്യൂണിസ്റ്റിന് അങ്ങിനെ ഒരു വിചാരധാര ഇല്ലെന്നതാണ് പരമ സത്യം.ക്രിസ്ത്യാനിറ്റി രാജ്യത്തിന്റെ സംസ്കാരം തങ്ങളുടെ ചിഹ്നങ്ങളോട് ചേർത്ത് വച്ച്കൊണ്ട് മുൻപോട്ടു പോവുമ്പോൾ ഇസ്ലാമിസ്റ്റ് കമ്മ്യൂണിസ്റ്റ്‌കളെ പോലെ അതിനെ പൂർണ്ണമായും നിരാകരിക്കും.

തങ്ങളുടെ വിശ്വാസം മാത്രം,ചിഹ്നങ്ങൾ മാത്രം. അതുകഴിഞ്ഞു ബാക്കിയെല്ലാം,.. കമ്മ്യൂണിസ്റ്റ്‌കൾ ഒരു കമ്മ്യൂണിസ്റ്റ്‌ ലോകം സ്വപ്‌നം കാണുന്നു തങ്ങളുടെ പാർട്ടി മാത്രം ഒരു മറു ശബ്ദമുയർന്നാൽ നാവുപിഴുതെടുക്കും. മുസല്മാന് ലോകം ഇസ്ലാം വിശ്വാസത്തിന്റെ ഭരണത്തിന് കീഴിൽ വരണം ആ മതം ഉണ്ടായ അന്നുമുതൽ ഈ നിമിഷം വരെ അവർ അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു…യേശു വിളിക്കുന്നു യേശു മാത്രം എന്ന് പറഞ്ഞു ക്രിസ്ത്യാനികളും….ഇന്ന് ക്രിസ്ത്യാനികളിൽ ബഹു ഭൂരിപക്ഷം ആ ശ്രമം ഉപേക്ഷിച്ചുവെങ്കിലും ചില വിഭാഗങ്ങൾ പുസ്തകവും മാമോദീസ മുക്കാൻ വെള്ളവുമായി നടക്കുന്നുണ്ട്…

വിശ്വാസികളെ അവിശ്വാസികളാക്കി തങ്ങളുടെ രാജ്യം വരുത്താൻ നടക്കുന്ന കമ്മ്യൂണിസ്റ്റ് കർക്കിടയിൽ വിശ്വാസികളായി കടന്നു കയറി ഞമ്മന്റെ ആളുകൾ പതിനെട്ടിന്റെ പണി തുടങ്ങിയതോടെ ഭാരതത്തിൽ അവരുടെ സ്വപ്നം ചുവപ്പിന് പകരം പച്ചയണിയുന്ന കാഴ്ച സമീപകാലത്ത് കണ്ടു. ഇത് ബംഗ്ളാദേശിലും സോവിയറ്റ് റഷ്യയിലും നാം കണ്ടതാണ് കമ്മ്യൂണിസം പോയി കമ്മ്യൂണലിസം വന്നത്. ചൈന മതത്തെ അരിഞ്ഞു തള്ളി കുറച്ചുകൂടി മുൻപോട്ടു പോയേക്കാം. ഇനി മൂന്നാമത്തെ കൂട്ടരേ കുറിച്ച് പറയാം.. കഴിഞ്ഞ മാസം ഒരു ഹിന്ദു വീട്ടിൽ സന്ദർശനം നടത്തി അവിടുത്തെ കുഞ്ഞിനോട് ചോദിച്ചു മോളെ ക്രിസ്ത്യാനിയുടെ ഗ്രന്ഥം ഏതാ? ബൈബിൾ. മുസ്ലിങ്ങളുടെയോ?

ഖുർആൻ രണ്ടിനും വേഗം ഉത്തരം കിട്ടി. ആട്ടെ മോളുടെ ഗ്രന്ഥം ഏതാ? അത്…… അത്…. അത്.. ആ കുഞ്ഞിന് അറിയില്ല…. വേദം എന്ന വാക്ക് ആ കുഞ്ഞു കേട്ടിട്ടില്ല. നിസ്കാരത്തിൽ നിന്നും പിൻതിരിഞ്ഞാൽ കൊല്ലണമെന്ന് പഠിപ്പിക്കാൻ സർക്കാർ ചിലവിൽ മദ്രസ്സയുണ്ട്. യേശു യേശുമാത്രം എന്ന് പഠിപ്പിക്കാൻ സൺ‌ഡേ സ്കൂൾ ഉണ്ട്.. വേദത്തിനു മാത്രം വാതം . ക്ഷേത്രങ്ങളിൽ വേദ പഠനം വേണമെന്ന ആവശ്യം ഉയർന്നപ്പോ ആദ്യം എതിർത്തത് കമ്മ്യൂണിസമാണ്. കമ്മ്യൂണിസത്തിനറിയാം ഹിന്ദു വേദം പഠിച്ചാൽ അണികളുടെ എണ്ണം കുറയുമെന്ന്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ്കാരായ മുസ്ലിമിനും ക്രിസ്ത്യാനിക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കയും, ഹിന്ദു അമ്പലത്തിൽ പോയാൽ ഷോക്കോസ് നോട്ടീസ് അയക്കുകയും ചെയ്യുന്നത്…

അടുത്തിടെ സംസ്‌കൃതശ്ലോകം കേട്ട മന്ത്രിക്കു ഹാലിളകിയതും നാം കണ്ടു. മതം മാറ്റാനറിയാത്ത ഹിന്ദുവിന്റെ കുഞ്ഞു മതം മാറി പോവുന്നു.വേദ പാഠശാലകളില്ലാത്ത ഹിന്ദു കമ്മ്യൂണിസ്റ്റായി സരസ്വതിയുടെ തുണിയഴിച്ച്, ലിംഗം വരച്ചു ജിഹാദിയുടെ തോളിൽ കയ്യിട്ടു ചിരിക്കുന്നു…പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള സർവ്വം ശാന്തി എന്നുത്ഘോഷിച്ച, സകലർക്കും വേദം എന്നുറക്കെ പറഞ്ഞ മാനിഷാദ എന്ന് മന്ത്രിച്ച അഹിംസാ വാദികളായ ഈ നാടിന്റെ പുത്രർ മുഗളരുടെ ക്രിസ്ത്യാനികളുടെ കൊടിയ മർദ്ദനമേറ്റുവാങ്ങി മരണമേറ്റുവാങ്ങി, മതം മാറി മനസ്സുമാറി വേഷം മാറി കുറേ പൊഴിഞ്ഞു പോയിട്ടും പേരിലെങ്കിലും കുറേപേർ ഹിന്ദുവായി അവശേഷിക്കുന്നു,

അവരെ വിവിധ ജാതിയാക്കി, ദളിതനാക്കി വിഭജിച്ചു ബ്രിട്ടീഷ്‌കാരനും കമ്മ്യൂണിസ്റ്റുകളും ചമച്ച ആര്യദ്രാവിഡ ചരിത്ര കഥകൾ പഠിപ്പിച്ചു ബഹുഭൂരിപക്ഷത്തേയും ധർമ്മവ്യവസ്ഥയിൽ നിന്നകത്തിമാറ്റി… സ്വാതന്ത്ര്യാനന്തരം കേവലം വോട്ടുബാങ്ക് മാത്രമായി ഈ വിഭാഗത്തേ ഉപയോഗിച്ചു, അടിമത്തം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിന്നപ്പോൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ദയനാനന്തസരസ്വതിയിൽ തുടങ്ങി ഭഗത്‌സിങ്ങിലൂടെ ഇങ്ങ് ചട്ടമ്പി സ്വാമിയും നാരായണ ഗുരുവും വരെയുള്ള സന്യാസി സമൂഹം ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ടതും കോൺഗ്രസ്സ് കമ്മ്യുണിസ്റ്റ് ചരിത്രകാരുടെ മിടുക്കു തന്നെയാണ്.

ആര്യ സമാജത്തിൽ തുടങ്ങിയ രാഷ്ട്ര ബോധത്തിന്റ തിരിച്ചു വരവ് സംഘത്തിലൂടെയും സംഘ കുടുംബങ്ങളിലൂടെയും രാജ്യത്തു ഒരു നിശ്ശബ്ദ വിപ്ലവം നടത്തുന്നത് വർഗ്ഗീയതയുടെ നിറം നൽകി തച്ചുടക്കാൻ കോൺഗ്രസ്സും ഇടതുപക്ഷവും ശ്രമിച്ചപ്പോഴും കർമ്മ ബന്ധിതമായി അത് വളരുന്നുണ്ടായിരുന്നു… സമാന്തരമായി സന്യാസ സമൂഹവും മാറ്റത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചു. ധർമ്മത്തിന്റെ വേരറ്റുപോവാതിരിക്കാൻ…. മോദിക്ക് ജയ് വിളിയുയരുമ്പോൾ അതീ സംഘ ശക്തിക്കുള്ള ജയ് വിളി തന്നെയാണ്.മോദി രാഷ്ട്ര വാദിയാണ്. രാഷ്ട്രത്തിന് യഥാർത്ഥത്തിൽമതമില്ല.എല്ലാമതങ്ങളെയും രാഷ്ട്രത്തിനു ഉൾക്കൊള്ളാം. എല്ലാമതങ്ങൾക്കും രാഷ്ട്രത്തെ ഉൾക്കൊള്ളാനാവുന്നില്ല എന്നതതാണ് പ്രശ്നം

രാഷ്ട്രത്തെ പകുത്ത് പകുത്ത് മാറ്റണം എന്ന് പറയുന്നവർക്കൊപ്പം നിലകൊള്ളുന്നു കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ്കളും വർഗീയത ഇല്ലാത്ത വർഗീയ പാർട്ടിയായ മുസ്ലിം ലീഗും. യഥാർത്ഥത്തിൽ ഇവർക്കുള്ളിൽ ചേക്കേറിക്കഴിഞ്ഞു വിഘടനക്കാരും തീവ്രവാദികളും. കർണ്ണാടകയിൽ sdpi കോഗ്രസ് സഖ്യം പരസ്യം. ചെങ്ങന്നൂരിലും ഈ സഖ്യം സജീവമായിരിക്കും.മോഡിയുടെ ഭരണം രാജ്യദ്രോഹികളായ തീവ്രനിലപാടുകാരെയും ഹവാലക്കാരെയും കുറചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. അവർക്ക് മോദി ഇല്ലാതായാലെ ജിഹാദിന് വേഗം കൂടൂ… കേരളം സാക്ഷരതയിൽ ഒന്നാമാതാവുമ്പോൾ ആ വിദ്യാഭ്യാസത്തിൽ നിന്നും മുൻകൂട്ടി ധർമ്മശാഖ മായ്ച്ചു കളഞ്ഞിരുന്നു,

അതുകൊണ്ട് തന്നെ വിഘടിതരായി ഇന്നും ഹൈന്ദവ സമൂഹം നിലകൊള്ളുന്നു NSS ഉം SNDP യും ശക്തമായ രീതിയിൽ നിലകൊള്ളുമ്പോഴും യഥാക്രമം UDF ന്റെയും LDF ന്റെയും പാളയത്തിലാണ് അണികൾ.ഇടതു പക്ഷത്തുള്ള സത്വം നഷ്ടപ്പെട്ട ധർമ്മപുത്രരായിട്ടുള്ളവയുടെ കുഞ്ഞുങ്ങളെയാണ് എളുപ്പം മതം മാറ്റി കൊണ്ടുപോവുന്നതെന്ന് മറ്റൊരു സത്യം.ഈ സമവാക്യങ്ങൾക്ക് മോദി ഇളക്കം തട്ടിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റുകൾ കമ്മ്യൂണലിസ്റ്റ് കളായിവേഷം കെട്ടി ക്ഷേത്രങ്ങളിലേക്ക് നുഴഞ്ഞു കയറി കൂടുതൽ തോൽവി ഏറ്റുവാങ്ങുന്നത്.

മാറ്റം കേരളത്തിലും വന്നു തുടങ്ങി മോദിക്ക് ജയ് വിളി ശക്തമായി ഇവിടെയും ഉയർന്നു തുടങ്ങി,വളർന്നു വരുന്ന ജിഹാദിസം തങ്ങളുടെ തലയിലും തൂങ്ങുന്ന വാളാണെന്ന് ക്രിസ്ത്യാനികളും മനസ്‌സിലാക്കി തുടങ്ങി ജോസെഫ് സാറിന്റെ കൈ അവർക്കൊരു പാഠം തന്നെയാണ്… ഉത്തരേന്ത്യയിൽ അവർ മോദിയെ അംഗീകരിച്ചു തുടങ്ങി. കൂട്ട് കൃഷി നടന്നില്ലെങ്കിൽ ചെങ്ങന്നൂരിൽ നിന്നും ഒരു കാറ്റടിച്ചു തുടങ്ങും.

shortlink

Related Articles

Post Your Comments


Back to top button