Latest News

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപിനെതിരെ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്

കൊച്ചി: നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ദിലീപിന് എതിരെ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് അറസ്റ്റ് ചെയ്തതിന് പിന്നില്‍ ലിബര്‍ട്ടി ബഷീറടക്കമുള്ളവരുടെ ഗൂഢാലോചന ഉണ്ടെന്ന ദിലീപിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പത്ത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

മാദ്ധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ആരോപണം പ്രചരിപ്പിച്ചതായും ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ലിബര്‍ട്ടി ബഷീറിന്റെ ആവശ്യം. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button