ബോളിവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്സ്വാള്‍, പ്രീതി സൂരിന് എന്നിവക്ക് ജീവപര്യന്തം വിധിച്ചത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
മധുര് ഭാണ്ഡാര്‍ക്കറുടെ കരീന കപൂര്‍-അര്ജുന് രാംപാല്‍ ചിത്രം ഹീറോയ്നില്‍ അഭിനയിച്ചവരാണ് രണ്ടു പ്രതികളും. അമിതും കാമുകി കൂടിയായ പ്രീതിയും ചേര്‍ന്നാണ് മീനാക്ഷിയെ കൊലപ്പെടുത്തിയത്. പണം തട്ടാനുദ്ദേശിച്ചായിരുന്നു കൊലപാതകം, സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞാത് മീനാക്ഷിയെ വീട്ടില്‍ നിന്നും പുറത്തിറക്കിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു. മീനാക്ഷിയെ അലഹബാദില്‍ പ്രീതിയുടെ വീട്ടിലേയ്ക്ക് കൊണ്ടു പോയി പതിനഞ്ച് ലക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ പണം കിട്ടില്ലെന്നുറപ്പായതോടെ, മീനാക്ഷിയുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തല ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. മീനാക്ഷിയില്‍ നിന്നും തട്ടിയെടുത്ത, ഫോണും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പണം തട്ടിയിരുന്നു. പിന്നീട് വീണ്ടും പണം പിന്‍വലിക്കാന്‍ ശ്രമിക്കവേയാണ് ഇരുവരും പൊലീസ് പിടിയിലായത്.
Post Your Comments