ഹിറ്റുകളുടെ തമ്പുരാക്കന്മാര് വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. നീണ്ട നാളുകള്‍ക്ക് ശേഷം സംവിധായകന് രഞ്ജിത്തും നടന് മോഹന്‍ലാലും ബിലാത്തിക്കഥ എന്ന ചിത്രത്തിലൂടെ എത്തുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സേതുവും രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. ഈ വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുവാൻ ഇരിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ രഞ്ജിത്ത് ഈ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ്. രഞ്ജിത്തിന് പകരം സേതു ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ട്. പുതിയ താര നിരയെ അണിനിരത്തി ഈ ചിത്രം പൂര്‍ത്തിയാക്കുമെന്നാണ് അനൌദ്യോഗിക വിവരങ്ങള്‍. എന്നാല്‍ ഇതിൽ മോഹൻലാൽ കാണുമോ എന്ന് ഉറപ്പിയിട്ടില്ല.
ഈ ചിത്രം ഉപേക്ഷിച്ചെങ്കിലും മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാന്‍ ഒരുങ്ങുകയാണ് രഞ്ജിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകന് തന്നെയാണ്. ഇതിന്റെ ഷൂട്ടിംഗ് മെയ് 14ന് ആരംഭിക്കും.അതിന് ശേഷമാകും ലൂസിഫറിന് വേണ്ടി മോഹൻലാൽ ജോയിൻ ചെയ്യുക.
Post Your Comments