CinemaGeneralMollywoodNEWSTV ShowsWOODs

100 ദിവസങ്ങള്‍, 16 പ്രശസ്‍തര്‍, അവതാരകനായി മോഹന്‍ലാലും; ബിഗ്‌ ബോസ് വിശേഷങ്ങള്‍ ഇങ്ങനെ

വീണ്ടും മിനിസ്ക്രീനിലെയ്ക്ക് മോഹന്‍ലാല്‍ എത്തുന്നു. സല്‍മാന്‍ഖാന്‍, കമല്‍ ഹസന്‍ തുടങ്ങിയവര്‍ ഹിന്ദി, തമിഴ് ഭാഷകളിലായി അവതരിപ്പിച്ച ഷോയുടെ മലയാളം പതിപ്പുമായാണ് മോഹന്‍ലാല്‍ വരുന്നത്. ഏഷ്യാനെറ്റ് ഒരുക്കുന്ന ബിഗ്‌ ബോസ് റിയാലിറ്റി ഷോയുടെ അവതാരകനാവുകയാണ് മോഹന്‍ലാല്‍. എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സാണ് ബിഗ്‌ ബോസ് നിര്‍മ്മിക്കുന്നത്.

പ്രത്യേകമായി നിര്‍മ്മിച്ച ബിഗ്ബോസ് ഹൗസില്‍ 100 ദിവസങ്ങള്‍ ഒരുമിച്ച്‌ താമസിക്കുന്നതിനായി 16 പ്രശസ്‍തര്‍ ഉണ്ടാകും. മത്സരാര്‍ഥികള്‍ക്ക് പുറം ലോകവുമായി ബന്ധം പൂര്‍ണ്ണമായും വിഛേദിക്കപ്പെടുന്നു. അവര്‍ക്ക് ഇന്റര്‍നെറ്റ്, ഫോണ്‍, ടെലിവിഷന്‍, പത്രം എന്നിവ ഒന്നും ലഭ്യമായിരിക്കുന്നതല്ല. പുറമെ നിന്നുള്ള യാതൊരു ഇടപെടലുമില്ലാതെ ആ വീടിനുള്ളില്‍ ഓരോ മത്സരാര്‍ഥികളും തമ്മില്‍ മത്സരിച്ച്‌ പലതരം ടാസ്‍കുകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 60 റോബോട്ടിക്& മാന്‍ഡ് ക്യാമറകളിലൂടെ തുടര്‍ച്ചയായി ഇവരെല്ലാവരെയും നിരീക്ഷിക്കുന്നതാണ്. 100 ദിവസങ്ങള്‍ താമസിക്കുന്നതിനായുള്ള എല്ലാവിധ സൗകര്യങ്ങളും ബിഗ്ബോസ് ഹൗസില്‍ ഉണ്ടായിരിക്കുന്നതാണ്.

ഈ ഷോ അവതരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പരിപാടി തീര്‍ച്ചയായും എനിക്കൊരു പുതിയ അനുഭവമായിരിക്കും. എന്തെന്നാല്‍ ഇതിലെ വെല്ലുവിളി തികച്ചും വ്യത്യസ്‍ത മായിരിക്കും- മോഹന്‍ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button