നടിമാരുടെ ഹോട്ട് ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ചിലത് തന്റെ പേരിലും വരാറുണ്ടെന്നു തെന്നിന്ത്യന്‍ നടി അമല പോള്‍. നടിമാരുടേതെന്ന പേരിൽ വ്യാജവീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച് തട്ടിപ്പ് നടത്തുന്നവര്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. തന്റെ പേരിലുള്ള ഇത്തരം വ്യാജസന്ദേശങ്ങൾ ചിലർ നേരിട്ട് അയക്കാറുണ്ടെന്ന് അമല പോൾ പറയുന്നു.
‘അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്ക്രൈബ് ചെയ്യൂ’ എന്നൊക്കെ പറഞ്ഞ് പലപ്പോഴും സന്ദേശങ്ങള്‍ വരാറുണ്ട്. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ദേഷ്യം തോന്നും.” അമല പോൾ പറഞ്ഞു. കൂടാതെ താന്‍ ഫോണ്‍ ഉപയോഗത്തില്‍ വളരെ പിന്നിലാണെന്നും താരം പറയുന്നു. തന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.
കൃത്യമായി കോളെടുക്കാത്തതിനാല്‍ ഒരുപാട് സുഹൃത്തുക്കളെയും തനിക്ക് നഷ്ടമായിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. ‘വാട്ട്സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്.’–അമല പറയുന്നു.
Post Your Comments