GeneralKollywoodNEWS

മകളുടെ പ്രായമുള്ള പെണ്‍കുട്ടികളുമായി ഇനി ആടിപ്പാടില്ല; ചുവട് മാറ്റി സ്റ്റൈല്‍ മന്നന്‍

പ്രായം 65 കടന്നെങ്കിലും സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് സ്ക്രീനില്‍ ഇപ്പോഴും സ്റ്റൈല്‍ മന്നന്‍ തന്നെയാണ് . കൊച്ചു നായികമാരുമായി ആടിപ്പാടുന്ന സൂപ്പര്‍ ഹീറോയെ കണ്ടാല്‍ ആരുമൊന്നും അതിശയിക്കും, എന്നാല്‍ ഇനി അങ്ങയോന്നു അവാര്‍ത്തിക്കില്ല എന്ന് വ്യക്തമാക്കുകയാണ് താരം. കാല എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് രജനീകാന്ത് പ്രഖ്യാപിച്ചത്.

ബുദ്ധിയുള്ളവരുടെ ഒപ്പം വേണം ജോലി ചെയ്യാന്‍ അല്ലാതെ വല്ലാതെ സ്മാര്‍ട്ടായവര്‍ക്ക് ഒപ്പമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായി. അതിന് ശേഷമാണ് കെ എസ് രവികുമാറുമൊത്ത് ലിംഗ സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളൊരു കഥയായിരുന്നു അത്. ജലക്ഷാമത്തെക്കുറിച്ചായിരുന്നു സിനിമ പറഞ്ഞത്.

ദക്ഷിണേന്ത്യന്‍ നദികളെ എല്ലാം ഒരുമിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ എനിക്ക് മറ്റൊരു തിരിച്ചറിവുണ്ടായി. എനിക്ക് 65 വയസ്സ് പ്രായമായി. എന്റെ പാതി പ്രായമുള്ള നായികമാരുമായി ഞാന്‍ റൊമാന്‍സ് ചെയ്യാന്‍ പാടില്ല. ഈ തിരിച്ചറിവാണ് എന്നെ രഞ്ജിത്തില്‍ എത്തിച്ചത്.- രജനീകാന്ത് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button