പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിരി ചിത്രം മിന്നാരത്തില്‍ ബാലതാരമായി വെള്ളിത്തിരയില്‍ എത്തുകയും ബോളിവുഡിലെ താര റാണിയായി മാറുകയും ചെയ്ത നടി നേഹ ധൂപിയ വിവാഹിതയായി. സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയാണ് വരന്. ന്യൂഡല്‍ഹിയിലെ ഒരു ഗുരുദ്വാരയില്‍ വെച്ച് സിഖ് ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇരുവരും വിവാഹിതരായ കാര്യം നേഹ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവച്ചത്.’എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം.ഞാന്‍ എന്റെ സുഹൃത്തിനെ വിവാഹം ചെയ്തു’നേഹ കുറിച്ചു. ബെസ്റ്റ് ഫ്രണ്ട്..ഇപ്പോള്‍ ഭാര്യ അങ്കത് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.
നേവി ഉദ്യോഗസ്ഥനായ പ്രദീപ് സിങ് ധൂപിയയുടെയും മന്ദീപറിന്റെയും മകളായി കൊച്ചിയിലായിരുന്നു നേഹയുടെ ജനനം. നായികയും സഹനടിയുമായി അറുപതോളം ചിത്രത്തില്‍ നേഹ അഭിനയിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും നേഹ സജീവമാണ്.
Post Your Comments