ജയലളിതയുടെ മരണത്തോടെ തമിഴക രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ജയലളിതയുടെ നഷ്ടം നികത്താന്‍ തമിഴകത്തെ സൂപ്പര്‍താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു. രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ എതിര്‍ ചേരികളിലായാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെയും പൊതു പരിപാടികള്‍ തമിഴകത്ത് ചര്‍ച്ചയാണ്, കഴിഞ്ഞ ദിവസം രജനിയുടെ പുതിയ ചിത്രമായ കാലയുടെ ഓഡിയോ രിലീസിനില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോഴത്തെ ചര്‍ച്ച.
ചടങ്ങില്‍ ധനുഷിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ഇവിടെ പ്രശസ്തനാവാൻ രണ്ടു വഴിയാണ് ഇപ്പോഴുള്ളത്. ഒന്ന്. വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു പദവിയിലെത്തിപ്പെടുന്നവർ. രണ്ടാമത്തെ വഴി അങ്ങനെ കഷ്ടപ്പെട്ട് പദവിയിലെത്തിയവരെ താഴ്ത്തി കാണിച്ച് വലിയ ആളാകാൻ നോക്കുന്നവർ. അദ്ദേഹം കൈപിടിച്ചുയർത്തിയവരും അദ്ദേഹത്തെ കൊണ്ട് രക്ഷപ്പെട്ടവരും ഇന്ന് അദ്ദേഹത്തിനെതിരെ നിൽക്കുന്ന കാഴ്ച. പക്ഷേ അപ്പോഴും ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. സിനിമയിൽ ആദ്യം വില്ലനായി, പിന്നെ സഹനടനായി, പിന്നെ നായകനായി, താരമായി, സ്റ്റെൽ മന്നനായി, സൂപ്പർ സ്റ്റാറായി ഇപ്പോൾ തലൈവറായി…ഇനി..’ ധനുഷ് പറഞ്ഞുനിർത്തി പിന്നെ ഒരു നിമിഷത്തെ നിശബ്ദത. വേദിയെ ഇളക്കി മറിച്ച് ആരാധകരുടെ കയ്യടി, ആർപ്പുവിളി. ‘നാളെ എന്താണ്? അതിനായി നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു.’
പിന്നീട് ധനുഷ് തന്നെ രജനികാന്തിനെ വേദിയിലേക്ക് സ്വീകരിച്ചു. വേദിയിലെത്തിയ രജനി സാധാരണ പൊതുവേദിയില്‍ പങ്കെടുക്കുമ്പോള്‍ ചെയ്യുന്നത് പോലെ ആ വലിയ ജനക്കൂട്ടത്തിന് നേരെ കൈകൂപ്പി. പിന്നീട് അദ്ദേഹം പറഞ്ഞതിങ്ങനെ.. ‘എന്നെ വാഴ്കവച്ച ദൈവങ്കളാന അൻപ് രസികർക മക്കളെ… എന്ന് തുടങ്ങുന്ന വാക്കുകളോടെ ആരംഭിച്ച പ്രസംഗത്തില്‍ ‘ലിംഗ’ എന്ന ചിത്രത്തെ ഉദാഹരിച്ചുകൊണ്ടായിരുന്നു അദ്ദേഹം തമിഴകത്തിലെ കുടിവെള്ളപ്രശ്നത്തിലേക്കും മാറ്റ് രാഷ്ട്രീയ വിഷയത്തിലേയ്ക്കും കടന്നു. ‘തെന്നിന്ത്യയിലെ നദികളെല്ലാം ഒരുമിക്കുന്ന ഒരു ദിനം. അതാണ് എന്റെ സ്വപ്നം. അത് സംഭവിച്ച നിമിഷം തന്റെ കണ്ണടഞ്ഞാലും എനിക്ക് പ്രശ്നമല്ല.’ അദ്ദേഹം തുടര്‍ന്ന് പറഞ്ഞു..
‘നല്ലവനായി ഇരിക്കാം, പക്ഷേ അത്രത്തോളം നല്ലവനാകരുതെന്ന പാഠമാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. അങ്ങനെയായാൾ ജീവിതത്തിലും സിനിമയിലും തിരിച്ചടികളാകും തേടിവരിക. ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾക്ക് പിന്നിലെ കുന്തമുന നീളുന്നത് നാളയുടെ രാഷ്ട്രീയത്തിലേക്ക് തന്നെയാണ്. എന്റെ ഒരു സിനിമ പരാജയപ്പെട്ടാൽ അന്നും ഇന്നും കേൾക്കുന്ന ഒരു കാര്യമുണ്ട്, ഇയാളുടെ കാലം കഴിഞ്ഞു. ഇത് കേൾക്കാൻ തുടങ്ങിയിട്ട് 40 വർഷമായി പക്ഷേ ഞാൻ ഇപ്പോഴും ഒാടിക്കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ ഇൗ ജനത എന്നെ കുതിരയെ പോലെ മുന്നോട്ട് പായിക്കുന്നു. അതുകൊണ്ട് തന്നെ ആരു എന്ത് പറഞ്ഞാലും ഞാൻ എന്റെ വഴിയെ പോയിക്കൊണ്ടേയിരിക്കും. ഒരു മരത്തിന് വളരാൻ നല്ല മണ്ണ്, വളം, വെള്ളവും വേണം. ശരീരത്തിന് നല്ല ഭക്ഷണം വേണം. അതുപോലെ നല്ല നാളെയ്ക്ക് വേണ്ടത് നല്ല ചിന്തകളാണ്. അതുകൊണ്ട് നന്നായി ചിന്തിക്കൂ. നേരംവരും. തമിഴ്നാട്ടിന് നല്ല നേരം വരും. തമിഴ് മക്കൾ വാഴണം. തമിഴകത്തിന് നല്ല നേരം വരണം. ജയ് ഹിന്ദ്.’ രജനി പറഞ്ഞവസാനിപ്പിച്ചു.
ഈ വാക്കുകള്‍ കമല്‍ഹാസന് നേരെയുള്ള ഒളിയമ്പുകള്‍ ആണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്.
Post Your Comments