
അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ അപര്‍ണ പ്രശാന്തിയെ തെറിവിളിച്ച് അല്ലു അര്ജുന് ഫാന്‍സ്, തന്നെ തെറിവിളിച്ചവരുടെ പേര് പരസ്യമാക്കി കൊണ്ടായിരുന്നു താരത്തിന്റെ മറുപടി പ്രതിഷേധം.
അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ വായിക്കാം രൂപം
ഒട്ടും വൈകാരികതയോടെ എഴുതുന്ന പോസ്റ്റ് അല്ല..നാല് വർഷത്തോളമായി സിനിമാ കുറിപ്പുകൾ എഴുതുന്നത് കൊണ്ട് തെറി വിളികൾ കേൾക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളിൽ ചിലതു താഴെ കൊടുക്കുന്നു..റേപ്പ്ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാൽ അറക്കുന്ന തെറികളും ഉണ്ട്. ഇതൊക്കെ കേൾക്കാൻ എന്നെ പോലുള്ളവർ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ ,പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാൻ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെൺ പ്രൊഫൈലുകൾ എന്ന് കരുതുന്നവർക്കെതിരെ പറ്റാവുന്ന എല്ലാ ഊർജവും എടുത്ത് പ്രതികരിക്കും..അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാൻ മാത്രമാണു ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാൻ ഇനി ഒരാൾക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്ഷ്യം..സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.തുടർ നടപടികൾ അന്വേഷിച്ചു വരുന്നു.
മുഖമില്ലാതെ “മെസ് ” ഡയലോഗുകൾ അടിക്കുന്നവർക്കു സ്വന്തം പ്രൊഫൈലിൽ നിന്ന് “കമന്റ് ഇടാൻ ഉള്ള “” തന്റേടം” “അല്ലു ഏട്ടൻ” തരാത്തത് കഷ്ടമായി പോയി..പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോൽപിച്ച അങ്ങേരെ നിങ്ങൾ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി
മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുന്ന നിഷ്കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും, എനിക്ക് ആ സിനിമ ഇഷ്ടമായില്ല,ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല
Post Your Comments