വിവാഹത്തോടെ നടിമാര്‍ സിനിമ ഉപേക്ഷിക്കുന്ന കാഴ്ചയാണ് സാധാരണ കാണുന്നത്. സോനം കപൂറും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം ആഘോഷപൂര്‍വ്വം കഴിഞ്ഞ ദിവസമാണ് നടന്നത്. അതുകണ്ട് തന്നെ ബോളിവുഡിലെ താര സുന്ദരി സോനം കപൂര്‍ വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇത് സംബന്ധിച്ച് സോനം മുമ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാക്കുകള്‍ താരത്തിന്റെ വിവാഹത്തോടെ വീണ്ടും ചര്‍ച്ചയാകുകയാണ്.
വീരേ ദി വെഡിംഗ് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ വളരെ ദേഷ്യത്തോടെയാണ് സോനം പ്രതികരിച്ചത്. ഒരു നടനോട് ആയിരുന്നെങ്കില്‍ നിങ്ങള്‍ വിവാഹ ശേഷം അഭിനയിക്കുമോ എന്ന് ചോദിക്കാത്തത് എന്താണ്? നടിമാരോട് മാത്രം എന്തുകൊണ്ട് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നുവെന്നും നടി ചോദിച്ചു. ഷാഹിദ് കപൂര്‍ വിവാഹ ശേഷം അഭിനയിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തോടെ ചോദിക്കുന്നില്ല എന്നും സോനം ചോദിച്ചു
സോനത്തിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. വിവാഹ ശേഷം മികച്ച കഥാപാത്രങ്ങളുമായി സോനം സിനിമയില്‍ ഉണ്ടാകുമെന്ന് താരം വ്യക്തമാക്കി.
Post Your Comments