യുവാക്കളുടെ ജനപ്രീതി നേടിയെടുത്ത താരമാണ് ആര്യ. തന്റെ വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ വലിയ ക്ഷീണമാണ് താരത്തിനു വരുത്തിവെച്ചത്. അവസാനഘട്ടത്തില്‍ ആരെയും വധുവായി സ്വീകരിക്കില്ലെന്ന ആര്യയുടെ നിലപാട് പ്രേക്ഷകരെ ആകെ അമ്പരപ്പിച്ചിരുന്നു. ഫൈനല്‍ റൗണ്ടില്‍ ആര്യയുടെ വധുവാകുമെന്നു കരുതിയ സൂസന്ന ആര്യക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു മത്സരാര്‍ത്ഥിയായ സീത ലക്ഷ്മി ഇതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ആര്യയെക്കുറിച്ച് പരിപാടിയില്‍ പങ്കെടുത്തവരെല്ലാം വാചാലരായിരുന്നു. താരം മറ്റുള്ളവരോട് ഇടപഴകുന്ന രീതിയെക്കുറിച്ചായിരുന്നു പലരും സംസാരിച്ചത്. ഇത് തന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആര്യയുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
Post Your Comments