കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. സിപിഎം – ബിജെപി പ്രവത്തകരുടെ മരണത്തില്‍ പ്രതികരണവുമായി ചലച്ചിത്ര നടന് ഹരീഷ് പേരടി. കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പോസ്റ്റ്
“കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തി കൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല. കുറച്ച് മാനസിക രോഗികള്‍ തമ്മില്‍ നടത്തുന്ന മാനസിക വെറി മാത്രമാണ്. കണ്ണുരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുമ്ബ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടത്..”
സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍എസ്എസ് പ്രവര്ത്തകന് ഷമോജും കണ്ണൂര്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായത് കഴിഞ്ഞ ദിവസമാണ്. മാഹിയ്ക്ക് സമീപപ്രദേശങ്ങളില്‍ ഒരു മണിക്കൂര്‍ ഇടവേളയിലാണ് തിങ്കളാഴ്ച രാത്രി ഇരുവരും കൊല്ലപ്പെട്ടത്.
Post Your Comments