ഇഷ അംബാനിയുടെ വിവാഹ നിശ്ചയത്തില്‍ ബോളിവുഡ് താര നിര; ചിത്രങ്ങള്‍

ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെയും നിതയുടെയും മകള്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വ്യവസായി അജയ് പിരമാലിന്റെ മകന്‍ ആനന്ദ് ആണ് വരന്‍. ഈ വിവാഹ നിശ്ചയ ചടങ്ങില്‍ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നീണ്ട നാളത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. ഡിസംബറില്‍ വിവാഹം നടക്കും.

വിവാഹ നിശ്ചയ ചടങ്ങില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, രണ്‍ബിര്‍ കപൂര്‍, യാന്‍ മുഖര്‍ജി, കരന്‍ ജോഹര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ഇഷയും ആകാശും പങ്കുവയ്ക്കുകയും ചെയ്തു.
ചിത്രങ്ങള്‍

Share
Leave a Comment