മറ്റുഭാഷകളില്‍ ട്വന്റി-ട്വന്റി പോലെയൊരു സിനിമ സംഭവിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്നസെന്റ്
എല്ലാ താരങ്ങളെയും അണിനിരത്തി മലയാളത്തില്‍ മാത്രം സംഭവിച്ച ചരിത്രമാണ് ട്വന്റി-ട്വന്റി . ബോക്സോഫീസില്‍ വന്‍ കുതിപ്പ് നടത്തിയ ചിത്രം 2008-ലാണ് പുറത്തിറങ്ങിയത്. എല്ലാ സൂപ്പര്‍ താരങ്ങളും ഒന്നിച്ച ഒരു ചലച്ചിത്രം മലയാളത്തില്‍ നിന്നാണ് നമ്മള് ആദ്യമായി കണ്ടത്,
തമിഴിലോ തെലുങ്കിലോ ബോളിവുഡിലോ ഒന്നും ഇങ്ങനെയൊരു സിനിമ സാധ്യമായിട്ടില്ല, അതിന്റെ പ്രധാന കാരണം താരങ്ങള്‍ തമ്മിലുള്ള ഈഗോയാണെന്നാണ് നടനും എംപിയുമായ ഇന്നസെന്റ് പറയുന്നത്. മലയാളത്തിലെ നടന്മാര്ക്കിടയില് അത്തരമൊരു ഈഗോയില്ലെന്നും അത് കൊണ്ടാണ് ഈ ചിത്രം ഇവിടെ സാധ്യമയതെന്നും ഇന്നസെന്റ് പ്രതികരിച്ചു, അമ്മ മഴവില്ല് എന്ന താരസംഗമത്തിനിടെയായിരുന്നു ട്വന്റി-ട്വന്റി സിനിമയെക്കുറിച്ച് ഇന്നസെന്റ് വ്യക്തമാക്കിയത്. ഇന്നസെന്റിന്റെ ഈ പ്രസ്താവന തമിഴ് താരങ്ങളെ ചൊടിപ്പിക്കുമോ? എന്നാണ് ഇനി കണ്ടറിയേണ്ടത്. മലയാളത്തില്‍ നിന്ന് തുടക്കം കുറിച്ച വിക്രത്തിനെ പോലെയുള്ള തമിഴ് സൂപ്പര്‍ താരങ്ങള്‍ ഇന്നസെന്റിന്റെ ഈ പ്രസ്താവയോട് പ്രതികരിച്ചേക്കാം.
Post Your Comments