CinemaGeneralNEWS

സംവിധായകന്‍ ജോഷിയെ കൊണ്ട് പൊതുവേദിയില്‍ സംസാരിപ്പിക്കാനുള്ള ശ്രമം; ഒടുവില്‍ സംഭവിച്ചത്

മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കുന്ന വേളയിലായിരുന്നു അത് സംഭവിച്ചത്.  സൂപ്പര്‍ താരത്തിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നാല് സംവിധായകരാണ് പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

മോഹന്‍ലാലിനെ മലയാളത്തിനു സമ്മാനിച്ച സംവിധായകന്‍ ഫാസില്‍, മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരുവുകളായ ‘ഭരതം’, ‘കിരീടം’, ‘സദയം’ എന്നീ ചിത്രങ്ങള്‍ സംഭാവന ചെയ്ത സിബി മലയില്‍ എന്ന കുടുംബ സംവിധായകന്‍, സരസമായ ആവിഷ്കാര ശൈലിയോടെ മോഹന്‍ലാലിന്‍റെ നിഷ്കളങ്കതയും, കുട്ടിത്ത്വവും ഒരു പോലെ സമന്വയിപ്പിച്ച് സ്ക്രീനിലെത്തിച്ച സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരു പോലെ പ്രയോജനപ്പെടുത്തിയ ഹിറ്റ് മേക്കര്‍ ജോഷി തുടങ്ങിയവര്‍ ആയിരുന്നു ന്യൂസ് മേക്കര്‍ പുരസ്‌കാര വേദിയിലെ മുഖ്യ ആകര്‍ഷണം.

മോഹന്‍ലാല്‍ എന്ന പ്രതിഭയെക്കുറിച്ച് ഫാസില്‍ ഉള്‍പ്പടെയുള്ള ഓരോ സംവിധായകരും പങ്കുവച്ചപ്പോള്‍ അവസാനം ജോഷിയുടെ ഊഴമെത്തി. പൊതു വേദികളില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെടാറുള്ള ജോഷി തന്റെ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കിടുന്നത് പോലും ആരും കേട്ടിട്ടുണ്ടാകില്ല, എന്നാല്‍ മോഹന്‍ലാലും ഒന്നിച്ചുള്ള വേദിയില്‍ മലയാളത്തിന്റെ ഹിറ്റ്‌മേക്കര്‍ ജോഷി സംസാരിക്കുമെന്ന പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായി, മാധ്യമ പ്രവര്‍ത്തകനായ ജോണി ലൂക്കോസ് മോഹന്‍ലാലിനെക്കുറിച്ച് എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പതിവ് ശീലം തെറ്റിക്കാതെ ജോഷി അത് സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button