ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ വിവാഹമായിരുന്നു ഇന്നലെ . ഈ വിവാഹത്തിൽ പങ്കെടുത്തിട്ടുള്ള ബോളിവുഡ് താരങ്ങളെ മാധ്യമങ്ങൾ വിപുലമായി അവതരിപ്പിച്ചിരുന്നു . നിരവധി താരങ്ങൾ ഈ വിവാഹത്തിൽ പങ്കെടുത്തുവെങ്കിലും അമിതാഭ് ബച്ചനും കുടുംബവുമാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്കും മകൻ അഭിഷേക് ബച്ചനുമൊപ്പമാണ് ചടങ്ങിൽ എത്തിയത്. വെളുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇവർക്കിടയിൽ പ്രധാനപ്പെട്ട ഒരാളായ ഐശ്വര്യ ചടങ്ങിൽ ഉണ്ടായിരുന്നില്ല. ഐശ്വര്യ റായി ചടങ്ങിൽ എത്താത്തതിന്റെ കാരണം തേടുകയായിരുന്നു മാധ്യമങ്ങളും ആരാധകരും . സോനം കപൂർ ഐശ്വര്യയെ വ്യക്തിപരമായി ക്ഷണിച്ചിട്ടും ഐശ്വര്യ എത്താതിരുന്നതിനു പിന്നിൽ ചില കാരണങ്ങൾ ഉണ്ട്.
ഐശ്വര്യ റായിയും സോനം കപൂറും നല്ല ബന്ധം പുലർത്തുന്നില്ല എന്നതാണ് സത്യം . 2009 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ സോനം കപൂറിനൊപ്പം ചുവന്ന പരവതാനി പങ്കിടാൻ ഐശ്വര്യ റായ് സമ്മതിച്ചിരുന്നില്ല . പിന്നീട് ഒരിക്കൽ സോനം ഐശ്വര്യ റായിയെ ആൻറി എന്നു വിളിച്ചു. അതിനുശേഷമാണ് ഇവരുടെ ബന്ധത്തിനു വിള്ളൽ ഏറ്റത്.
സോനം കപൂർ അഭിഷേക് ബച്ചനൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു . അവർ തമ്മിലുള്ള ചേർച്ച പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. വിവാഹത്തിൽ പങ്കെടുക്കാത്തതിനെകുറിച്ച് ഐശ്വര്യ ഇപ്പോഴും മൗനത്തിലാണ്.
Post Your Comments