തമിഴകത്തിന്റെ സൂപ്പര്‍ താരം വിജയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. പൊതു വേദികളില്‍ പങ്കെടുക്കാറുള്ള വിജയ് തന്റെ ആരാധകരെ കാണാനും അവരോടു സംസാരിക്കാനുമായി സമയം കണ്ടെത്താറുണ്ട്. ഇത്തവണ ചെന്നൈയില്‍ സംഘടിപ്പിച്ച ഫാന്‍ മീറ്റില്‍ കേരളത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി പങ്കെടുത്തിരുന്നു. തന്റെ ആരാധനാ താരത്തെ നേരില്‍ കാണാന്‍ കഴിഞ്ഞ സന്തോഷം ഫേസ് ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ശരണ്യ
ശരണ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ്യെ കാണാന്‍ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്. അണ്ണന് പറഞ്ഞിട്ടുണ്ട്, ‘Namukkana train varonanna nam konja neram platformile wait panni than aakanam ‘ വര്‍ഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാന്‍ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകര്‍ക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപ്പെടുന്നവര്‍ അണ്ണന്റെ വാക്കും കേള്‍ക്കും.
അണ്ണന്റെ ഹേറ്റോഴ്സിനോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങള്‍ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതില്‍ അഭിമാനമേയുള്ളൂ……
കണ്ട നിമിഷം ഞാന്‍ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു സ്റ്റക്ക് ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാന്‍ പറ്റിയില്ല. എന്റെ പകര്‍ച്ച കണ്ടപ്പോള്‍ തന്നെ അണ്ണന് എന്നോട് അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. കയ്യില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമെറയില്‍ നോക്കാന്‍ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓര്‍മയില്ല ?? അണ്ണന് അഡ്വാന്‍സ് ബര്‍ത്ത് ഡേ വിഷ് ചെയ്തു. ‘റൊമ്ബ നന്ട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ‘ എന്ന് പറഞ്ഞു. എന്തു സ്വീറ്റ് വോയിസ് ആണ ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. എന്റെ സ്വപ്നം നിറവേറ്റാന്‍ സഹായിച്ച VMI HEAD BUSSY ANAND സര് നും തിരുനെല്‍വേലി SAJI ചേട്ടനും സെബാസ്റ്റ്യന്‍ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി.
ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു എന്നത്.
Post Your Comments