സഹ താരമായി എത്തുകയും സൂപ്പര്‍താരമായി ഇന്ന് മാറുകയും ചെയ്ത നടനാണ് സല്മാന് ഖാന്. അഭിനയരംഗത്തേക്ക് കടക്കുന്നതിന് മുന്‍പേ മോഡലിങ്ങില്‍ തിളങ്ങിയിരുന്ന സല്മാന് ഇന്ന് കോടിക്കണക്കിനു ആരാധകരുള്ള താരമായി മാറിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്. ബോളിവുഡിലെ ഈ വിവാദ താരത്തിനു ലഭിച്ച ആദ്യ പ്രതിഫലം എഴുപത്തിയഞ്ച് രൂപയാണ്. അതും പതിനാലാം വയസ്സില്‍ .നര്‍ത്തകനായി നേടിയെടുത്ത ആ എഴുപത്തി അഞ്ചില്‍ നിന്നും എഴുന്നൂറ്റി അന്‍പതും കോടികളും വാങ്ങി ഈ താരം വളര്‍ന്നു.
1978ല്‍ പിന്നണിയിലെ നര്‍ത്തകനായി താന്‍ ജോലി ചെയ്തിട്ടുള്ള സമയത്തെ കുറിച്ച് സല്മാന് ചില അഭിമുഖങ്ങളില്‍ പരാമര്ശിക്കുകയുണ്ടായിട്ടുണ്ട്. കൃത്യമായ ശമ്പളം ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അവതരിപ്പിച്ച പരിപാടിക്ക് ഏകദേശം എഴുപത്തിയഞ്ച് രൂപയ്ക്കടുത്തു ലഭിച്ചുവെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു.
പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രമുഖ പരസ്യചിത്ര സംവിധായകനായ കൈലാഷ് സുരേന്ദ്രനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ശീതളപാനീയത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ താരത്തിനു അവസരം ലഭിക്കുന്നത്. താന്‍ സിനിമ മേഖലയില്‍ നില്‍ക്കുന്നതിന്റെ ഉത്തരവാദികള്‍ കൈലാഷും അദ്ദേഹത്തിന്റെ ഭാര്യ ആരതി ഗുപ്തയുമാണെന്നും സല്മാന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ പരസ്യ ചിത്രത്തിലൂടെ സല്മാന് മൂന്നക്ക ശമ്ബളക്കാരനായി. കൈലാഷ് അന്ന് സല്മാന് നല്‍കിയത് എഴുന്നൂറിയറ്റിയമ്ബത് രൂപയാണ്. പിന്നീട് തനിക്ക് ലഭിച്ച ശമ്ബളം നാലക്കമായിരുന്നുവെന്ന് താന്‍ അവതാരകനായി വന്ന ബിഗ് ബോസ് ഷോയില്‍ സല്മാന് പറയുകയുണ്ടായി.
മേനെ പ്യാര് കിയ എന്ന ചിത്രമാണ് സല്‍മാന്റെ ജീവിതത്തിലെ ടെണിംഗ് പോയിന്റ്. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആയി മാറിയ ആ ചിത്രത്തിനായി സല്മാന് ലഭിച്ച തുക മുപ്പത്തിയൊന്നായിരം രൂപയാണ്. പിന്നീടത് എഴുപത്തയ്യായിരമായി വളര്‍ന്നു. തുടര്‍ന്നുണ്ടായ ഹിറ്റുകളിലൂടെ സല്മാന് എന്ന താരം ബോളിവുഡില്‍ നിറഞ്ഞു തുടങ്ങി. വിവാദങ്ങളില്‍ നിറയുമ്പോഴും സല്മാന് താരമൂല്യമുള്ള നടനായി ഇപ്പോഴും ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്നു.
Post Your Comments