ദേശീയ ചലച്ചിത്ര വിവാദങ്ങളില്‍ വളരെയധികം ചര്‍ച്ചയായ വിഷയമാണ് യേശുദാസിന്റെ സെല്‍ഫി. ദേശീയ പുരസ്കാരം വാങ്ങിയ ശേഷം യേശുദാസ് നടന്നു വരുമ്പോള്‍ അനുവാദം ചോദിക്കാതെ ആരാധകന് എടുത്ത സെല്‍ഫി അദ്ദേഹം വാങ്ങി ഡിലീറ്റ് ചെയ്തു. ഇതിനെ അദ്ദേഹത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമായി പലരും വിലയിരുത്തി. അതോടെ ചൂടുള്ള ചര്‍ച്ചയായി സലഫി വിഷയം മാറുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് സലിം കുമാര്‍.
യേശുദാസിന് അല്‍പ്പം അഹങ്കരിക്കാനുള്ള അവകാശമുണ്ടെന്നും അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നുമാണ് സലിം കുമാറിന്റെ അഭിപ്രായം. യേശുദാസ് നടന്നു വരുമ്ബോള്‍ അനുവാദം ചോദിക്കാതെ എടുത്ത സെല്‍ഫി അദ്ദേഹം വാങ്ങി ഡിലീറ്റ് ചെയ്തു. അതിലെന്താണ് തെറ്റെന്നും സലിംകുമാര്‍ ചോദിച്ചു. കൂടെ നില്ക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണ് സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ റെഗുലര്‍ ഫോട്ടോ എടുക്കണം. യേശിദാസിന്റെ മേല്‍ കൊമ്പുകയറുന്നതിന് മുന്‍പ് ഇത്രയെങ്കിലും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments