![](/movie/wp-content/uploads/2017/08/adoor-gopalakrishnan-759.jpg)
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. താരങ്ങളുടെ പ്രതിഷേധം ന്യായമെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. രാഷ്ട്രപതിക്ക് ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാകൂ എങ്കില്‍ രണ്ട് ദിവസമായി ചടങ്ങ് സംഘടിപ്പിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കൂ എന്ന തീരുമാനമാണ് വിവാദങ്ങള്‍ക്ക് കാരണം. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് രാഷ്ട്രപതി ഭവന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു പുരസ്കാരങ്ങള്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്തു. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന കാര്യം അവാര്‍ഡ് ജേതാക്കളെ തലേന്ന് മാത്രമാണ് അറിയിച്ചത്. ഇതേതുടര്‍ന്ന് 68 പുരസ്‌കാര ജേതാക്കള്‍ പുരസ്‌കാരം സ്വീകരിക്കാതെ വിട്ടുനിന്നു.
‘അവാര്‍ഡ് സ്വീകരിക്കുക, പിന്നെ വലിച്ചെറിയുക.. ഇതായിരുന്നു പരിപാടി’ പിന്നില്‍ ഫഹദും ഭാഗ്യലക്ഷ്മിയും
Post Your Comments